Home Covid 19 Updates തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലില്‍ കോലാഹലം

തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലില്‍ കോലാഹലം

1
0

തിരുവനന്തപുരം: കോര്‍പറേഷന്റെ ആസ്തി വികസനവും റവന്യൂ വരുമാനവും ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത കൗണ്‍സിലും ബഹളത്തില്‍ കലാശിച്ചു. കാര്യമായ ചര്‍ച്ചകളില്ലാതെ വാക്കുതര്‍ക്കങ്ങളിലും ആരോപണങ്ങളിലും ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഊന്നല്‍ നല്‍കിയപ്പോള്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ഇന്നലെയും കൗണ്‍സിലില്‍ കാര്യമായ സ്ഥാനമുണ്ടായിരുന്നില്ല. കൗണ്‍സില്‍ ആരംഭിച്ചപ്പോള്‍ കോര്‍പറേഷനിലെ കെട്ടിടനികുതി തട്ടിപ്പ് റവന്യൂ വരുമാനത്തിലുള്‍പ്പെടുന്ന വിഷയമാണെന്നും അത് ചര്‍ച്ച ചെയ്യണമെന്നും ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എം.ആര്‍. ഗോപന്‍ ആവശ്യപ്പെട്ടു. സമരത്തിന് പ്രചാരണം നല്‍കാനുള്ള വിഷയങ്ങള്‍ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ലെന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. സലീം പറഞ്ഞതോടെ വാക്കേറ്റമായി. ഇതിനിടയില്‍ തന്നെ ഗിരികുമാര്‍ അധിക്ഷേപിച്ചെന്ന ആരോപണവുമായി ഡെപ്യൂട്ടി സ്പീക്കര്‍ പി.കെ. രാജു രംഗത്തെത്തി. തുടര്‍ന്ന് ബി.ജെ.പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. മേയര്‍ ഇടപെട്ട് അംഗങ്ങളെ അനുനയിപ്പിച്ചു. നികുതി നഷ്ടപ്പെട്ടെന്ന പരാതി നഗരസഭയില്‍ ആരും ഇതുവരെ നല്‍കിയിട്ടില്ലെന്ന് ഡി.ആര്‍. അനില്‍ പറഞ്ഞു. പലരും പരാതി തന്ന കാര്യം ഭരണസമിതി മറച്ചുവെക്കുകയാണെന്ന് എം.ആര്‍. ഗോപനും ആരോപിച്ചു.നഗരസഭയുടെ റവന്യൂ വരുമാനത്തിനെപറ്റിയും ആസ്തി വികസനത്തെപ്പറ്റിയും കൗണ്‍സിലര്‍മാരുടെ നിര്‍ദേശം പരിഗണിച്ച് തുടര്‍ നടപടികള്‍ നടത്തുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here