Home Social Issues ടാറ്റു പീഡനം വീണ്ടും, പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി; കാസര്‍കോട് സ്വദേശിക്കെതിരെ പരാതിയുമായി സഹപ്രവര്‍ത്തക

ടാറ്റു പീഡനം വീണ്ടും, പീഡിപ്പിച്ച്‌ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി; കാസര്‍കോട് സ്വദേശിക്കെതിരെ പരാതിയുമായി സഹപ്രവര്‍ത്തക

3
0

 

2 FIRs Against Kochi Tattoo Artist for Molestation, Sexual Assault

കൊച്ചി: ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ പീഡന പരാതിയുമായി സഹപ്രവര്‍ത്തക. പാലാരിവട്ടം ഡീപ്പ്‌ഇങ്ക് എന്ന സ്ഥാപന ഉടമ കാസര്‍കോട് സ്വദേശിയായ കുല്‍ദീപ് കൃഷ്ണയ്ക്കെതിരെയാണ് പരാതി

മലപ്പുറം സ്വദേശിനിയാണ് പരാതി നല്‍കിയത്.

ടാറ്റു പഠിപ്പിക്കാമെന്ന് വാഗ്ദ്ധാനം ചെയ്ത് കുല്‍ദീപ് കൃഷ്ണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പീഡനദൃശ്യം ഒളിക്യാമറയില്‍ പകര്‍ത്തിയെന്നും ഇത് പുറത്തുകാണിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിനിരയാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.

2020 ലാണ് പീഡനം നടന്നത്. കുല്‍ദീപ് ഒളിവിലാണ്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. ടാറ്റു സ്റ്റുഡിയോയില്‍ യുവതികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നേരത്തെ ടാറ്റു ആര്‍ട്ടിസ്റ്റ് സുജീഷ് പി.എസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here