
ഡല്‍ഹി രോഹിണിയിലെ CRPF സ്‌കൂളിന് സമീപം പൊട്ടിത്തെറി
ഡല്‍ഹി രോഹിണിയിലെ പ്രശാന്ത് വിഹാറില്‍ പൊട്ടിത്തെറി. സമീപമുള്ള സ്ഥലത്തെ കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന. രോഹിണിയിലെ സിആര്‍പിഎഫ് സ്‌കൂളിന് സമീപമാണ് സംഭവം നടന്നത്. പൊട്ടിത്തെറിയില്‍ ആര്‍ക്കും പരിക്കില്ല. സ്‌കൂളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ ചില്ലുകള്‍ പൊട്ടിത്തെറിയില്‍ തകര്‍ന്നു. അടച്ചിട്ട കടകള്‍ക്കും അപകടത്തില്‍ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. അപകടത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.








