Home Breaking News
1
0


അലന്‍ വാക്കര്‍ ഷോയിലെ ഫോണ്‍ കവര്‍ച്ച; പ്രതികളെ ഇന്ന് കൊച്ചിയില്‍ എത്തിക്കും
കൊച്ചിയില്‍ നടന്ന അലന്‍ വാക്കര്‍ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതികളെ ഇന്ന് കൊച്ചിയില്‍ എത്തിക്കും.കേരള പൊലീസിന്റെ പ്രത്യേകസംഘം ഡല്‍ഹിയിലെത്തിപിടികൂടിയ മൂന്നുപ്രതികളെയാണ് ഇന്ന് കൊച്ചിയില്‍ എത്തിക്കുക. ഇവരില്‍നിന്ന് 21 ഫോണുകളും പൊലീസ് പിടികൂടിയിരുന്നു.
കൊച്ചിയിലെ ബോള്‍ഗാട്ടി പാലസിലായിരുന്നു അലന്‍ വാക്കറിന്റെ നേത്യത്വത്തില്‍ നടന്ന സംഗീത പരിപാടി. പരിപാടിക്കിടെ 36 ഫോണുകള്‍ നഷ്ടമായതായി പോലീസില്‍ പരാതി ലഭിച്ചതിന് പിന്നാലെയാണ് വിവരം പുറത്തറിയുന്നത്. ഇതില്‍ 21 എണ്ണം ഐ ഫോണുകളാണ്. ഷോയില്‍ മുന്‍നിരയിലുണ്ടായിരുന്ന 6000 രൂപയുടെ വിഐപി ടിക്കറ്റ് എടുത്തവരുടെ ഫോണുകളാണ് ഇവര്‍ കവര്‍ന്നത്. നഷ്ട്ടപ്പെട്ട ഫോണുകളുടെ ഐഡികള്‍ ട്രാക്ക് ചെയ്തത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് നീണ്ടത്. വാക്കര്‍ വേള്‍ഡ് എന്ന പേരില്‍ അലന്‍ വാക്കര്‍ രാജ്യത്തെ പത്ത് നഗരങ്ങളില്‍ നടത്തുന്ന സംഗീതപരിപാടിയിലൊന്നായിരുന്നു കൊച്ചിയില്‍ നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here