Home Latest News in Kerala ദേശീയപാതാ വികസനം : പുഴയോരത്തെ കൃത്രിമ തടാകവും മറയുന്നു

ദേശീയപാതാ വികസനം : പുഴയോരത്തെ കൃത്രിമ തടാകവും മറയുന്നു

2
0


നീലേശ്വരം: കാര്യങ്കോട് പാലത്തിനു സമീപം തേജസ്വിനി പുഴയോരത്തെ കൃത്രിമ തടാകവും ഇനി ചരിത്രത്താളുകളിലേക്ക്. 58 വര്‍ഷം മുമ്പ് ഇന്നത്തെ പാലം നിര്‍മിച്ച കാലത്താണ് പാലത്തിന്റെ സുരക്ഷയ്ക്കായി പുഴയില്‍ ബണ്ട് കെട്ടി കൃത്രിമ തടാകം നിര്‍മിച്ചത്. പാലത്തോടു ചേര്‍ന്ന ഭാഗത്ത് പുഴയിലെ മലവെള്ളപ്പാച്ചിലിന്റെ ശക്തി കുറയ്ക്കുകയായിരുന്നു ലക്ഷ്യം. പിന്നീട് ഇത് വൈകുന്നേരങ്ങളിലെ ഒത്തുകൂടലിന്റെ കേന്ദ്രവും ഉത്തരമലബാര്‍ ജലോത്സവം നടക്കുമ്പോള്‍ അതിന്റെ ഗാലറിയുമായി മാറി. ആല്‍ബങ്ങളും ഹ്രസ്വചിത്രങ്ങളും എടുക്കുന്നവരുടേയും വിവാഹ ഷൂട്ടിംഗുകാരുടെയും ഇഷ്ട ലൊക്കേഷനുകളിലൊന്നുമായി. രാവിലെയും വൈകുന്നേരവും ഈ ബണ്ടിനു മുകളില്‍ നിന്നുള്ള പുഴയുടെ കാഴ്ചകള്‍ക്ക് അപൂര്‍വ ചാരുതയായിരുന്നു.ദേശീയപാതാ വികസനത്തോടനുബന്ധിച്ച് നിലവിലുള്ള ബണ്ടിനോട് ചേര്‍ന്നു നില്‍ക്കുന്ന തടാകം മണ്ണിട്ട് നികത്താനാണ് തീരുമാനം. തൊട്ടടുത്ത് പുതിയൊരു പാലം കൂടി വരുമെങ്കിലും പുതിയ കാലത്തെ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമ്പോള്‍ പാലത്തിന്റെ സുരക്ഷയ്ക്ക് വീണ്ടുമൊരു ബണ്ടൊന്നും നിര്‍മിക്കാനിടയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here