ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബവുമായി ബന്ധമുള്ള അസോസിയേറ്റഡ് ജേര്‍ണല്‍സിന്റെ 752 കോടിയുടെ ആസ്തി കണ്ടുകെട്ടിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി ബന്ധമുള്ള കമ്ബനിയായ യംങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ 90 കോടിയുടെ ആസ്തി കണ്ടുകെട്ടി. ഡല്‍ഹിയിലെയും മുംബൈയിലെയും നാഷണല്‍ ഹെറാള്‍ഡ് ഹൗസുകള്‍, ലക്നൗവിലെ നെഹ്റു ഭവന്‍ എന്നിവ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇ.ഡി X പങ്കുവച്ചിരുന്നു.നാഷണല്‍ ഹെറാള്‍ഡ് കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ഇ.ഡി പറയുന്നു. വഞ്ചന, ഗൂഢാലോചന, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളും പത്രത്തിന്റെ നടത്തിപ്പുകാരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനെതിരെയുണ്ട്. കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയേയും ഇതിനകം ഇ.ഡി ചോദ്യം ചെയ്തിരുന്നു.









