Home Uncategorized പരിശീലനത്തിനിടെ അബദ്ധത്തില്‍ ബോംബിട്ട് ദക്ഷിണകൊറിയന്‍ യുദ്ധവിമാനങ്ങള്‍; 15 പേര്‍ക്ക് പരിക്ക്

പരിശീലനത്തിനിടെ അബദ്ധത്തില്‍ ബോംബിട്ട് ദക്ഷിണകൊറിയന്‍ യുദ്ധവിമാനങ്ങള്‍; 15 പേര്‍ക്ക് പരിക്ക്

1
0

 

south korea

 

 

സോള്‍: ദക്ഷിണ കൊറിയയില്‍ സൈനികാഭ്യാസത്തിനിടെ യുദ്ധവിമാനങ്ങളില്‍നിന്ന് അബദ്ധത്തില്‍ വര്‍ഷിച്ച ബോംബുകള്‍ പതിച്ചത് ജനവാസമേഖലയില്‍. പരിക്കേറ്റ പതിനഞ്ചുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. രണ്ട് യുദ്ധവിമാനങ്ങളില്‍നിന്നായി എട്ടുബോംബുകളാണ് ജനവാസമേഖലയില്‍ പതിച്ചതെന്ന് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര കൊറിയയ്ക്ക് സമീപമുള്ള പൊചെയോണ്‍ നഗരത്തില്‍ വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ആയിരുന്നു സംഭവം. പരിശീലനത്തിനിടെ എയര്‍ഫോഴ്സ് കെ.എഫ്. 16 എയര്‍ ക്രാഫ്റ്റുകളില്‍നിന്നാണ് എം.കെ. 82 ഇനത്തില്‍പ്പെട്ട ബോംബുകള്‍ പതിച്ചത്. കെട്ടിടങ്ങള്‍ക്കും ഒരു പള്ളിക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വിഷയത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും നാശനഷ്ടങ്ങള്‍ക്ക് മാപ്പുചോദിക്കുന്നതായും ദക്ഷിണ കൊറിയന്‍ വ്യോമസേന അറിയിച്ചു. നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പൊചിയോണില്‍ നടക്കാനിരിക്കുന്ന ദക്ഷിണ കൊറിയ-യു.എസ്. സംയുക്ത സൈനികാഭ്യാസത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here