Home Breaking News പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് സൂരജ്

പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് സൂരജ്

1
0

കൊല്ലം: സംസ്ഥാനത്തെയൊന്നാകെ ഞെട്ടിച്ച അഞ്ചലിലെ ഉത്രയുടെ കൊലപാതകത്തിൽ ഭർത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ്് നടത്തി. രാവിലെ അഞ്ചരയോടെയാണ് ഏറെ നാടകീയ രംഗങ്ങൾക്ക്് ആ വീട് സാക്ഷ്യം വഹിച്ചത്. മകളെ കൊന്നവനെ വീട്ടിൽ കയറ്റില്ലെന്ന് ഉത്രയുടെ അമ്മ നിലവിളിയോടെ വിളിച്ചുപറയുന്നുണ്ടായിരുന്നു. പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ സമീപത്തെ പറമ്പിൽനിന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

നുണകളുടെ കൂമ്പാരം പൊളിഞ്ഞു, പോലീസിനു മുന്നിൽ പതറി സൂരജ്

സ്വന്തം ഭാര്യയെ പാമ്പു കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ ഭർത്താവ് സൂരജ് മെനഞ്ഞെടുത്തത് നുണകളുടെ കൂമ്പാരം. ഉത്രയുടെ കൊലപാതകം സ്വാഭാവിക മരണമാക്കാൻ സൂരജ് ആവർത്തിച്ച നുണകളാണ് യഥാർ്ത്ഥത്തിൽ പോലീസിനെ സൂരജിലേക്കെത്തിച്ചത്. തുടർച്ചയായുള്ള പാമ്പു കടിയിൽ സംശയം തോന്നി മാതാപിതാക്കൾ നൽകിയ പരാതിയോടെയാണ് അപൂർവ്വത്തിൽ അപൂർവ്വമായ കൊലപാതക കഥയുടെ ചുരുളഴിഞ്ഞത്.

മൂന്നു മാസമായി കൊലപാതക ആസൂത്രണവുമായി സൂരജ്

ഉത്രയെ കൊലപ്പെടുത്തുന്നതിനായി മൂന്നു മാസമായി സൂരജ് ആസൂത്രണം നടത്തുന്നുണ്ടായിരുന്നു. ഭാര്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് സുഹൃത്തിൽ നിന്നു പാമ്പിനെ വാങ്ങിയത്. മേയ് 7 ന് രാവിലെയാണു ഉത്രയെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലേ ദിവസം വൈകിട്ട് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പിനെ രാത്രി ഉത്രയുടെ ദേഹത്തേക്ക് ഇടുകയായിരുന്നു. പാമ്പ് രണ്ട് പ്രാവശ്യം ഉത്രയെ കൊത്തുന്നത് സൂരജ് സമീപത്ത് കണ്ടുനിൽക്കുകയായിരുന്നു. പിന്നീട് പാമ്പിനെ തിരികെ കുപ്പിയിലാക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. പാമ്പ് അലമാരയ്ക്കു താഴെ ഒളിക്കുകയായിരുന്നു.

ഉത്രയെ കടിച്ച പാമ്പുകളുടെ പോസ്റ്റ്‌മോർട്ടം നടത്തും

വന്യജീവി സംരക്ഷണ പ്രകാരമുള്ള വകുപ്പും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സുരേഷിന്റെ വീട്ടിൽ നിന്ന് ഒരു മൂർഖൻ പാമ്പിനെ കൂടി കണ്ടെടുത്തിരുന്നു. ഉത്രയെ കടിച്ച രണ്ടു പാമ്പുകളുടെയും പോസ്റ്റ്‌മോർട്ടം നടത്തും. അഞ്ചുദിവസത്തെ ആക്ഷൻപ്ലാനാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളത്. പാമ്പിന്റെ പോസ്റ്റ്‌മോർട്ടം, പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ എന്നീ കാര്യങ്ങളാണ് ആക്ഷൻപ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പാമ്പിന്റെ പല്ല് ഉത്രയുടെ ശരീരത്തിൽ എത്രത്തോളം ആഴ്ന്നിറങ്ങി, അതേ നീളമാണോ പോസ്റ്റ്‌മോർട്ടം നടത്തുന്ന പാമ്പിനും ഉള്ളതെന്നും തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കും. ഇന്നലെത്തന്നെ പാമ്പിനെ കുഴിച്ചിട്ട സ്ഥലത്ത് നിന്ന് അതിന്റെ ജഡം പുറത്തെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here