Home Kerala പാലയെ കാക്കാന്‍ ഇനി കാപ്പന്‍ ?

പാലയെ കാക്കാന്‍ ഇനി കാപ്പന്‍ ?

2
0

പാലാ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ നിമിഷങ്ങളിലെ വോട്ടെണ്ണല്‍ ഫലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന് അനുകൂലമായപ്പോള്‍ ആഹ്ലാദം പങ്കിടുന്ന പ്രവര്‍ത്തകര്‍ ഫോട്ടോ: സെബിന്‍ ജോര്‍ജ്‌കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ മൂന്ന് പഞ്ചായത്തുകളില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ ഞെട്ടിക്കുന്ന കുതിപ്പിലേക്ക്. രാമപുരം, കടനാട്, മേലുകാവ് എന്നീ പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിയപ്പോള്‍ 2956 വോട്ടിന്റെ ലീഡാണ് മാണി സി.കാപ്പന്‍ ഉയര്‍ത്തുന്നത്. യു.ഡി.എഫ് ഏറെ പ്രതീക്ഷയര്‍പ്പിച്ച മണ്ഡലങ്ങളിലാണ് ഇപ്പോള്‍ എല്‍.ഡി.എഫ് കുതിപ്പ് തുടരുന്നത്. യു.ഡി.എഫ്-8174, എല്‍.ഡി.എഫ്-8931, ബി.ജെ.പി-3240, നോട്ട-114 എന്നിങ്ങനെയാണ് വോട്ടു നില. 2016ല്‍ കെ.എം മാണിയും 2019ല്‍ തോമസ് ചാഴിക്കാടനും മുന്നിട്ടുനിന്ന പഞ്ചായത്തിലാണ് മാണി സി.കാപ്പന്റെ കുതിപ്പ്.
അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടം നടന്നെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ആരോപിച്ചു. ബി.ജെ.പി വോട്ടുകള്‍ എല്‍.ഡി.എഫിന് മറിച്ചെന്ന് ജോസ് ടോം ആരോപിച്ചു. മാണി സി.കാപ്പന് രാമപുരത്ത് ലഭിച്ച് ലീഡ് ഇതിന്റെ സൂചനയാണെന്നും രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും ജോസ് ടോം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ യു.ഡി.എഫിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തുകളിലല്ല വോട്ടെണ്ണുന്നതന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാല്‍ പറഞ്ഞു. വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബി.ജെ.പിയും കോണ്‍ഗ്രസും വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് രാമപുരം. കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യു.ഡി.എഫിന് നല്‍കിയത്. ജോസഫ് വിഭാഗത്തിന് ശ്ക്തമായ പിടിപാടുള്ള മണ്ഡലമാണ് രാമപുരം. അതിനാല്‍ തന്നെ മണ്ഡലത്തിലെ ജോസഫ് വിഭാഗത്തിന്റെ വോട്ട് നിര്‍ണ്ണായകമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here