Home Editorial പ്രളയനികുതിയില്‍ വീണ്ടുവിചാരം

പ്രളയനികുതിയില്‍ വീണ്ടുവിചാരം

2
0

ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുംമേല്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങിയ ഒരു ശതമാനം പ്രളയസെസ്സ്ഒരു വീണ്ടുവിചാരത്തിന് വിധേയമാവുകയാണ്. ബജറ്റ് നിര്‍ദ്ദേശപ്രകാരം വരുന്ന ഏപ്രില്‍ഒന്ന് മുതല്‍ നൂറോളം ഉല്‍പ്പന്നങ്ങളുടെ മേല്‍ഈ നികുതി ചുമത്തേണ്ടതായിരുന്നു. ലോ
ക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെസംസ്ഥാനത്തെ ജനങ്ങളെ കൂടുതല്‍ സാമ്പത്തിക വിഷമതയിലേയ്ക്ക് വലിച്ചെറിയുന്നനികുതി ഭാരം രാഷ്ട്രീയ തിരിച്ചടിക്ക് കാരണമാവുമെന്ന് സര്‍ക്കാര്‍ കരുതുന്നുണ്ടാവും. സാേങ്കതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഏപ്രില്‍ഒന്നു മുതല്‍ പ്രളയ നികുതി ബാധകമാക്കാനാവില്ലെന്ന് ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് 25 പദ്ധതികള്‍ ആസൂത്രണംചെയ്ത ധനമന്ത്രി അതിനായി വിഭവസമാഹരണം നടത്തുന്നതിനിടയിലാണ് കേന്ദേരാനുമതിയോടെ എല്ലാ ഉപഭോഗവസ്തുക്കള്‍ക്കും ഒരു ശതമാനം അധികനികുതി പ്രളയ സെസ് എന്നപേരില്‍ ചുമത്താന്‍ തുനിഞ്ഞത്. ഈ നിര്‍ദേശത്തിലൂടെ വരുന്ന രണ്ടു വര്‍ഷം കൊണ്ട് ആയിരം കോടി രൂപ സമാഹരിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് പുറത്തുവന്നതിന്റെ പിറ്റേദിവസം ഉദാരമായ സഹായവാഗ്ദാനങ്ങളുമായി കേന്ദ്രബജറ്റ് വന്നു. മാസശമ്പളക്കാര്‍ക്ക് വരുമാനനികുതിയിളവും കൃഷിക്കാര്‍ക്ക് സാമ്പത്തികസഹായവും സംഘടിത അസംഘടിത തൊഴിലാളികള്‍ക്കെല്ലാം ഉദാരമായ പെന്‍ഷന്‍ വ്യവസ്ഥയും വാഗ്ദാനം ചെയ്തുകൊണ്ടുള്ള കേന്ദ്രബജറ്റ് ദേശവ്യാപകമായി കയ്യടി വാങ്ങുന്നതായിരുന്നു. ഇടതുസര്‍ക്കാര്‍ ജനങ്ങളെ നികുതിഭാരം കൊണ്ട് വീര്‍പ്പുമുട്ടിക്കുമ്പോള്‍ അവര്‍ വിര്‍ശിക്കുന്നബിജെപി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ക്ഷേമവാഗ്ദാനങ്ങള്‍ നല്‍കുന്നത് സാമാന്യേന താരതമ്യപ്പെടുത്തി ചിന്തിക്കാന്‍ സര്‍വരേയും പ്രേരിപ്പിച്ചു. ജിഎസ്ടിയിന്മേല്‍ പ്രളയസെസ് ഈടാക്കി വരുമാനം കണ്ടെത്താന്‍ കേന്ദ്ര കേരളത്തിനു നല്‍കിയ അനുവാദം രാഷ്ട്രീയമായി ഒരു ചതിക്കുഴിയായിതീരുന്നത് സംസ്ഥാനത്തെ ഭരണാധികാരികള്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവണം.അതുകൊണ്ടാണ് പ്രളയസെസ് തത്ക്കാലം നീട്ടിവെയ്ക്കാം എന്ന വീണ്ടുവിചാരം വന്നത്. തോമസ്‌ഐസക്കിന്റെ ബജറ്റ് വിലക്കയറ്റം സൃഷ്ടിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ജനങ്ങളില്‍ അതൃപ്തി ഉളവാക്കുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയാവുകയും ചെയ്യും. അതിനാല്‍നിര്‍ദ്ദേശങ്ങളില്‍ നിന്ന് എന്തെങ്കിലും തൊടുന്യായം പറഞ്ഞ് പിന്‍വാങ്ങുകയേ നിര്‍വ്വാഹമുള്ളൂ. സെസ്സ് ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ജി.എസ്.ടി. നിയമംഭേദഗതി ചെയ്യേണ്ടതുണ്ടെന്നും അതിന് ഈമാസം 12-ാം തീയതി നിയമസഭയില്‍ ബില്‍
അവതരിപ്പിക്കുകയാണെന്നും മന്ത്രി പറയുന്നു. അതുകൊണ്ട് വിജ്ഞാപനം ചെയ്യുന്നതീയതി മുതല്‍ സെസ്സ് ഏര്‍പ്പെടുത്തും എന്നാണ് ഭേദഗതി നിയമത്തില്‍ ചൂണ്ടിക്കാട്ടുക.അതിനാല്‍ വിജ്ഞാപനം എന്നു വേണമെന്ന് സര്‍ക്കാരിന് സൗകര്യം പോലെ തീരുമാനിക്കാം. മൂന്ന് സ്ലാബുകളിലായി സെസ്സ്ഏര്‍പ്പെടുത്തുമെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. വിജ്ഞാപനത്തില്‍ വേണമെങ്കില്‍ ചിലഉല്‍പ്പന്നങ്ങളെ ഒഴിവാക്കാനാകും. അതുകൊണ്ട്പ്രതിപക്ഷ നിരയുടെ വിമര്‍ശനങ്ങള്‍എല്ലാം കണക്കിലെടുത്ത് പ്രളയ സെസ്സ് നീട്ടിവെക്കുകയാണെന്ന് മന്ത്രി സൂചിപ്പിച്ചു. സെസ്സ്ഏര്‍പ്പെടുത്തുമ്പോള്‍ ജി.എസ്.ടി. സോഫ്റ്റ്‌വെയര്‍ പുതുക്കേണ്ടി വരും. അതിനുകാലതാമസം വേണമെന്നാണ് മന്ത്രിയുടെ നിലപാട്. ബജറ്റ് അവതരിപ്പിക്കുന്ന വേളയില്‍ ഇക്കാര്യംആലോചിക്കാത്തതാകുമോ? ഏപ്രില്‍ഒന്നിനു മുമ്പുതന്നെ ഭേദഗതി ചെയ്യാവുന്ന
ത്ര ലഘുവാണ് സോഫ്റ്റ്‌വെയറിലെ മാറ്റം.അതല്ല യഥാര്‍ത്ഥ കാര്യമെന്ന് ഏവര്‍ക്കും അറിയാം. കേന്ദ്രബജറ്റ് നിര്‍ദേശങ്ങള്‍ കണ്ട് കണ്ണുതള്ളിപ്പോയ ഇടതുസര്‍ക്കാര്‍ ജാള്യത മറയ്ക്കാന്‍ പഴുതു തിരയുകയാണെന്ന് ആരെങ്കിലും വിമര്‍ശിച്ചാല്‍ കുറ്റപ്പെടുത്തരുത്.

തെറ്റ് മനുഷ്യസഹജം. പശ്ചാത്താപം ദേവസഹജവും. പ്രളയസെസ് ജനദ്രോഹമാണെന്നു വന്നാല്‍ പാടെ അങ്ങ് ഉപേക്ഷിച്ചുകളയണം.

LEAVE A REPLY

Please enter your comment!
Please enter your name here