
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തിന് 13.43 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന വിശദ പദ്ധതിരേഖ (ഡി.പി.ആര്‍). 16 കോടി രൂപയെങ്കിലും അവസാനഘട്ടത്തില്‍ ചെലവാകുമെന്നാണ് കരുതുന്നത്. ബേപ്പൂര്‍ ബി.സി റോഡിലെ ബേപ്പൂര്‍ കമ്യൂണിറ്റി ഹാള്‍ പൊളിച്ചുമാറ്റി ബഷീര്‍ സ്മാരകം നിര്‍മിക്കാനാണ് തീരുമാനം.സ്‌പേസ് ആര്‍ട്ട് എന്ന സ്ഥാപനമാണ് പദ്ധതി രേഖ തയാറാക്കിയത്. ടൗണ്‍ പ്ലാനിങ് കമ്മിറ്റി ഡി.പി.ആര്‍ പരിശോധിച്ചു. ഇതി!!െന്റ അടിസ്ഥാനത്തില്‍ രേഖ അംഗീകരിക്കുന്ന കാര്യം വ്യാഴാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗം തീരുമാനിക്കും. ബഷീറി!!െന്റ ചരമദിനമായ ജൂലൈ അഞ്ചിന് ബഷീര്‍ മെമ്മോറിയല്‍ മ്യൂസിയത്തി!!െന്റ ഒന്നാംഘട്ട പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ നേരത്തേ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കിയിരുന്നു. 2006ലാണ് ബഷീറിന് സ്മാരകം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെങ്കിലും കാര്യമായൊന്നും നടന്നില്ല.ബഷീര്‍ സ്മാരകം യാഥാര്‍ഥ്യമാകുമ്‌ബോള്‍ സാഹിത്യ കുതുകികള്‍ക്കും കലാകാരന്മാര്‍ക്കും പ്രദേശവാസികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരസ്പരം ഇടപഴകാനും സാഹിത്യവാസനകള്‍ വര്‍ധിപ്പിക്കാനും സാഹിത്യസംവാദങ്ങള്‍ സംഘടിപ്പിക്കാനുമുള്ള സാധ്യതകള്‍ ഒരുക്കാനാവുമെന്നാണ് പ്രതീക്ഷ. കോര്‍പറേഷനും വിനോദസഞ്ചാര വകുപ്പും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.കമ്യൂണിറ്റി സെന്റര്‍, ആംഫി തിയറ്റര്‍, കള്‍ചറല്‍ സെന്റര്‍, ബഷീര്‍ ആര്‍ക്കൈവ്‌സ്, റിസര്‍ച് സെന്റര്‍, ഓഡിയോ വിഷ്വല്‍ സ്റ്റുഡിയോ, ആര്‍ട്ട് റെസിഡന്‍സി സൗകര്യം, അക്ഷരത്തോട്ടം, വാര്‍ത്താമതില്‍ എന്നിവ ബഷീര്‍ സ്മാരകത്തിലുണ്ടാവും. ബഷീര്‍ കഥാപാത്രങ്ങളാണ് ചുറ്റുമതിലില്‍ നിറയുക. ചൂണ്ടുപലകകളും ബഷീര്‍ കഥാപാത്രങ്ങളാവും. ബേപ്പൂര്‍ ബി.സി റോഡില്‍ ഒരേക്കര്‍ സ്ഥലത്താണ് സ്മാരകം പണിയുന്നത്.





