നവംബറില്‍ അദൃശ്യം എന്ന ബിഗ് ബഡ്ജറ്റ് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പുതിയ പോസ്റ്ററിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടു.മലയാളം തമിഴ് എന്നീ ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ സാക് ഹാരിസാണ്മലയാളത്തില്‍ ജോജുജോര്‍ജ്,നരേന്‍,ഷറഫുദ്ദീന്‍എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുമ്‌ബോള്‍ തമിഴില്‍ പ്രധാനവേഷത്തില്‍ എത്തുന്നത് പരിയേറും പെരുമാള്‍ ഫെയിം കതിര്‍, നരേയ്ന്‍, നട്ടി നടരാജന്‍ തുടങ്ങിയവരാണ്.കയല്‍ ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍ ,വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.തമിഴില്‍ യുക്കി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ്ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷനും യു.എ.എന്‍ ഫിലിം ഹൗസ്, എ.എ.എ. ആര്‍ പ്രൊഡക്ഷന്‍സ് എന്നിവരും സംയുക്തമായിട്ടാണ്.





