Home Breaking News മകളുടെ വേര്‍പാടിലും ധീരമായ തീരുമാനമെടുത്ത് കുടുംബം; മരണത്തിലും യുവതി പുതുജീവന്‍ നല്‍കിയത് രണ്ട് സൈനികരടക്കം അഞ്ച്...

മകളുടെ വേര്‍പാടിലും ധീരമായ തീരുമാനമെടുത്ത് കുടുംബം; മരണത്തിലും യുവതി പുതുജീവന്‍ നല്‍കിയത് രണ്ട് സൈനികരടക്കം അഞ്ച് പേര്‍ക്ക്

1
0

പൂനെ: മസ്തിഷ്‌ക മരണം സംഭവിച്ച യുവതി പുനര്‍ജീവന്‍ നല്‍കിയത് രണ്ട് സൈനികര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക്. കണ്ണ്, കരള്‍, വൃക്ക എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്.പൂനെയിലെ കമാന്റ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി.അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് യുവതിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടര്‍ന്ന് അവയവദാനം നടത്താന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. ഉടന്‍ തന്നെ സോണല്‍ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേഷന്‍ സെന്ററിലെ വിദഗ്ദ്ധര്‍ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു. വൃക്കകള്‍ രണ്ട് സൈനികര്‍ക്ക് നല്‍കി. കണ്ണുകള്‍ സി എച്ച് ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളേജിലെ ഐ ബാങ്കില്‍ സൂക്ഷിച്ചിരിക്കുകയാണ്. കരള്‍ പൂനെ റൂബി ഹാള്‍ ക്ലിനിക്കില്‍ കഴിയുന്ന രോഗിക്ക് നല്‍കി. പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടിനിടയ്ക്കും അവയവദാനത്തിനുള്ള തീരുമാനമെടുത്ത കുടുംബം അഞ്ച് പേരുടെ ജീവിതമാണ് രക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here