Home Kerala മണ്ഡലകാലമായി; ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് നിയന്ത്രണം

മണ്ഡലകാലമായി; ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് നിയന്ത്രണം

6
0

 

 

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിനായി ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറന്നു. ഇന്നു വൈകുന്നേരം ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി ക്ഷേത്രനട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ശബരിമല, മാളികപ്പുറം പുതിയ മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങ് ഇന്നു വൈകുന്നേരം ആറിന് ആരംഭിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തിലാണ് മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങുകള്‍. വൃശ്ചികപ്പുലരിയില്‍ ശബരിമല, മാളികപ്പുറം ക്ഷേത്രനടകള്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായ എന്‍. പരമേശ്വരന്‍ നന്പൂതിരിയും ശംഭു നന്പൂതിരിയും ആയിരിക്കും.ചൊവ്വാഴ്ച മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡലപൂജാ മഹോല്‍സവം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. മകരവിളക്ക് ഉത്സവം ഡിസംബര്‍ 30 മുതല്‍ 2022 ജനുവരി 20 വരെയാണ്. 2022 ജനുവരി 19 വരെ ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അനുമതിയുണ്ട്.ശബരിമലയില്‍ നാലു ദിവസം നിയന്ത്രണം തിരുവനന്തപുരം: ശബരിമല നട തുറക്കുന്‌പോള്‍ കൂടുതല്‍ തീര്‍ഥാടകര്‍ പ്രവേശിക്കുന്നത് ഇന്നത്തെ അവസ്ഥയില്‍ പ്രയാസം സൃഷ്ടിക്കുമെന്നതിനാല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജലനിരപ്പ് അപകടകരമായതിനാല്‍ പന്പാ സ്‌നാനം അനുവദിക്കില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുതെന്നാണ് നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here