കാലമെത്ര കഴിഞ്ഞാലും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. ഇന്നും നമുക്കിടയില്‍ എവിടെയൊക്കെയാ ജീവിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കുന്ന അനശ്വര കഥാപാത്രങ്ങള്‍.
അവരുടെ സംഭാഷണങ്ങളും ചലനങ്ങളും ചുറ്റുപാടുകളുമെല്ലാം നമുക്ക് ചിരപരിചിതമായി തീരും. റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയും പ്രേക്ഷകര്‍ക്ക് അത്തരത്തില്‍ പ്രിയങ്കരമായ ഒന്നാണ്. മാന്നാര്‍ മത്തായിയും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും അവരുടെ ഉര്‍വശി തിയേറ്റേഴ്‌സും വര്‍ഷങ്ങള്‍ കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിലുണ്ടാകും.റാംജി റാവു സ്പീക്കിംഗിന്റെ സംവിധായകരില്‍ ഒരാളും നടനുമായ ലാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘യൂ നോ ഈഫ് യു നോ,’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം ലാല്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.നിരവധി പേരാണ് ചിത്രത്തിനു താഴെ വന്ന് ഉര്‍വശി തിയേറ്റര്‍ ഓര്‍മകള്‍ പങ്കുവയ്ക്കുന്നത്. മത്തായിച്ചേട്ടന്റെ സ്വന്തം ഉര്‍വ്വശി തിയേറ്റേഴ്‌സ് അല്ലേ?, ഒരായിരം കിനാക്കളാല്‍ മോഹം കുരുന്നു കൂടു മേഞ്ഞ ഇടമല്ലേ? ഉര്‍വശി തിയേറ്ററല്ലേ, മത്തായിച്ചേട്ടന്‍ ഉണ്ടോ?, എങ്ങനെ മറക്കാനാണ് മത്തായിചേട്ടനും ബാലകൃഷ്ണനും ഗോപാലകൃഷ്ണനും ജീവിച്ച ഈ വീടിനെ? എന്നിങ്ങനെ പോവുന്നു കമന്റുകള്‍.ആലപ്പുഴയിലാണ് റാംജി റാവു സ്പീക്കിംഗ് എന്ന ഒറ്റചിത്രത്തിലൂടെ പ്രശസ്തമായ ഈ വീട്. കൈതവനയില്‍ സ്ഥിതിചെയ്യുന്ന മത്തായിച്ചേട്ടന്റെ ഉര്‍വശി തിയേറ്റര്‍ പൊളിക്കാന്‍ പോവുന്നു എന്ന രീതിയില്‍ ഇടക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു. പൊളിച്ചുനീക്കിയാലും മലയാളികളുടെ മനസ്സില്‍ തലയെടുപ്പോടെ നിറഞ്ഞുനില്‍ക്കുകയാണ് ഉര്‍വശി തിയേറ്റേഴ്‌സ് എന്നാണ് ചിത്രത്തിനു ലഭിക്കുന്ന കമന്റുകളില്‍ നിന്നും വ്യക്തമാകുന്നത്.
ഒ








