Home Business മികവു കാണിച്ച് ഓഹരിവിപണി; ആവേശത്തോടെ നിക്ഷേപകര്‍

മികവു കാണിച്ച് ഓഹരിവിപണി; ആവേശത്തോടെ നിക്ഷേപകര്‍

1
0

കെ ബി ഉദയ ഭാനു

ഓഹരി വിപണി വീണ്ടും മികവ് കാണിച്ചത് പ്രദേശിക നിക്ഷേപകരെ ആവേശം കൊള്ളിച്ചു. മുന്‍ നിര കമ്പനികളില്‍ നിന്നുള്ള തിളക്കമാര്‍ന്ന ത്രൈമാസപ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ സൂചികയുടെ മുന്നേറ്റത്തിന് വേഗത പകര്‍ന്നു. ബോംബെ സുചിക 376 പോയിന്റും നിഫ്റ്റി 112 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.

ഐ റ്റി കന്പനികളില്‍ നിന്നുള്ള ത്രൈമാസ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ വിപണിയുടെ പ്രതീക്ഷയിലും മെച്ചപ്പെട്ടത് ഓപ്‌റേറ്റര്‍മാരെ പുതിയ വാങ്ങലുകള്‍ക്ക് പ്രേരിപ്പിച്ചു. ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി വിഭാഗങ്ങളിലും വാങ്ങല്‍ താല്‍പര്യം ദൃശ്യമായി. ബാങ്കിങ്, കാപ്പിറ്റല്‍ ഗുഡ്‌സ്, പവര്‍, ഫാര്‍മസ്യുട്ടില്‍ വിഭാഗങ്ങളില്‍ ലാഭമെടുപ്പ് ദൃശ്യമായി.
യെസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസീസ് എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ് എന്നിവ 2-3 ശതമാനം വരെ ഉയര്‍ന്നു. കൊടക് ബാങ്ക്, എച്ച്.സി.എല്‍ ടെക്, ഒ.എന്‍.ജി.സി, ഏഷ്യന്‍ പെയിന്റ്‌സ്, വേദാന്ത, എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, മാരുതി, ടിസിഎസ് എന്നിവയ്ക്കും നേട്ടം.

ഭാരതി എയര്‍ടെല്‍ 7 ശതമാനവും എല്‍ ആന്റ് ട്യൂബ്രോ 3.79 ശതമാനവും നഷ്ടത്തിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എന്‍ടിപിസി എന്നിവയുടെ നിരക്ക് 2-3 ശതമാനം വീതം കുറഞ്ഞു. ടാറ്റാ മോട്ടേഴ്‌സ്, ഐ റ്റി സി തുടങ്ങിവയ്ക്കും തളര്‍ച്ച. വിദേശ ധനകാര്യസ്ഥാപനങ്ങള്‍ 2318 കോടിയുടെ ഓഹരികള്‍ വിറ്റഴിച്ചു. അതേ സമയം ആഭ്യന്തര മ്യൂചല്‍ ഫണ്ടുകള്‍ 1842 കോടി രൂപയുടെ ഓഹരികള്‍ ശേഖരിച്ചു.

വിനിമയ വിപണിയില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂലം 70.38 ല്‍ നിന്ന് 71.19 ലേയ്ക്ക് ഇടിഞ്ഞു. രൂപയുടെ വിലയിടിവും ക്രൂഡ് ഓയില്‍ വില ഉയരുന്നതും ഇന്ത്യന്‍ വിപണിയില്‍ ആശങ്ക പരത്തുന്നുണ്ട്.

നിഫ്റ്റി സൂചിക 10,684 ലെ സഗപ്പാര്‍ട്ട് നിലനിര്‍ത്തികൊണ്ട് കഴിഞ്ഞ വാരം ഇതേ കോളത്തില്‍ വ്യക്തമാക്കിയ പ്രതിരോധമായ 10,924 ലെ തടസം മറികടന്ന് 10,928 പോയിന്റ് വരെ ഉയര്‍ന്നു. വാരാന്ത്യം നിഫ്റ്റി 10,907 പോയിന്റ്റിലാണ്. ഈവാരം 10,92410,992 ലേയ്ക്ക് ഉയരാന്‍ ശ്രമം നടത്താം. വിപണിക്ക് തിരിച്ചടിനേരിട്ടാല്‍ 10,75810,600 ല്‍ താങ്ങ് പ്രതീക്ഷിക്കാം.

പിന്നിട്ടവാരം 35,844 ല്‍ ഓപ്പണ്‍ ചെയ്ത ബി എസ് ഇ സുചിക 35,700 ലേയ്ക്ക് തുടക്കത്തില്‍ താഴ്ന്ന ശേഷം തിരിച്ചു വരവില്‍ 36,000 ലെ പ്രതിരോധം ഭേദിച്ച് 36,469 ലേയ്ക്ക് കയറി. സെന്‍സെക്‌സിന് 36,470 ല്‍ തടസം നേരിടുമെന്ന കാര്യം മുന്‍വാരം ഇതേ കോളത്തില്‍ സൂചിപ്പിച്ചിരുന്നു. വാരാന്ത്യം സൂചിക അല്‍പ്പം തളര്‍ന്ന് 36,387 പോയിന്റ്റിലാണ്. ഈ വാരം 36,671 36,955 ല്‍ തടസം നേരിടാം. വില്‍പ്പന സമ്മര്‍ദ്ദമുണ്ടായാല്‍ 35,90135,415 പോയിന്റ്റില്‍ താങ്ങുണ്ട്.

വിപണി ഉറ്റ് നോക്കുക ചൈനയുടെ ജിഡിപി യെയാണ്. ബാങ്ക് ഓഫ് ജപ്പാന്‍, യുറോപ്യന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കില്‍ സ്വീകരിക്കുന്ന നിലപാടുകളും വരും ദിനങ്ങളില്‍ ഏഷ്യന്‍ ഓഹരി വിപണികളെ സ്വാധീനിക്കും. ആര്‍ ബി ഐ അടുത്ത മാസം വായ്പ്പാ അവലോകനം നടത്തും. അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കയറി. ബാരലിന് 51.59 ഡോളറില്‍ നിന്ന് എണ്ണ വില 53.89 ഡോളര്‍ വരെ കയറി.

ഏഷ്യന്‍ മാര്‍ക്കറ്റുകള്‍ പലതും മികവിലാണ്. അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചിക ആഗസ്റ്റിന് ശേഷം ആദ്യമായി തുടര്‍ച്ചയായി നാല് ആഴ്ച്ചകളില്‍ നേട്ടം നിലനിര്‍ത്തി. ന്യൂയോര്‍ക്കില്‍ സ്വര്‍ണം നാലാഴ്ച്ചകളിലെ ബുള്‍ റാലിക്ക് ശേഷം അലപ്പം തളര്‍ന്നു. ട്രോയ് ഔണ്‍സിന് 1295 ഡോളറിലെ തടസം മറികടക്കാനാവാതെ 1281 ലേയ്ക്ക് താഴ്ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here