Home Latest News in Kerala മെഡി.കോളജ് ജീവനക്കാരിയെ അപമാനിച്ച കേസില്‍ പൊലീസ് നടപടിയെടുക്കുന്നില്ല

മെഡി.കോളജ് ജീവനക്കാരിയെ അപമാനിച്ച കേസില്‍ പൊലീസ് നടപടിയെടുക്കുന്നില്ല

7
0

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ജീവനക്കാരിയെ അപമാനിച്ച സംഭവത്തില്‍ പ്രതിയെ പിടിക്കാതെ പൊലീസ്. തുടക്കംമുതല്‍ കേസില്‍ അലംഭാവം കാണിക്കുന്ന പൊലീസിന് മേല്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടെന്നാണ് ആരോപണം.
കഴിഞ്ഞ മാസം 15ന് രാവിലെ 11ന് ആശുപത്രി സ്ഥിരംജീവനക്കാരിയെ എന്‍.എച്ച്.എം താല്‍ക്കാലിക ജീവനക്കാരനായ മുഹമ്മദ് അഫ്‌ലഹ് അപമാനിച്ചെന്നാണ് പരാതി. പ്രകോപനമൊന്നുമില്ലാതെ അസഭ്യംപറഞ്ഞെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
12 മണിയോടെ ആശുപത്രി സൂപ്രണ്ടിനും പ്രിന്‍സിപ്പലിനും പരാതി നല്‍കി. സൂപ്രണ്ട് മെഡിക്കല്‍ കോളജ് പൊലീസിന് പരാതി ൈകമാറുകയും 18ന് രാവിലെ പരാതിക്കാരിയെ വിളിച്ച് സ്‌റ്റേഷനില്‍ ഹാജരാവാന്‍ പൊലീസ് ആവശ്യപ്പെടുകയും ചെയ്തു. കോവിഡ് ജോലിയിലായതിനാല്‍ രാവിലെ ഹാജരാകാനാവില്ലെന്ന് ജീവനക്കാരി അറിയിച്ചു. വനിതാജീവനക്കാര്‍ സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാവേണ്ടെന്ന് ആശുപത്രി അധികൃതരും പറഞ്ഞു.
ഒരാഴ്ചയായിട്ടും നടപടിയൊന്നും ഉണ്ടാവാത്തതിനെ തുടര്‍ന്ന് പരാതിക്കാരിയുടെ തൊഴില്‍സംഘടന പൊലീസുമായി ബന്ധപ്പെട്ടു. കേസെടുക്കേണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി മെഡിക്കല്‍ കോളജ് അസി. കമീഷണര്‍ ഇവരെ അറിയിച്ചത്രെ. എന്നാല്‍, ഒത്തുതീര്‍പ്പിന് ജീവനക്കാരി വിസമ്മതിച്ചതോടെ 29ന് പൊലീസെത്തി മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് നടപടിയൊന്നുമുണ്ടായില്ല. അതേസമയം, അന്വേഷണം ഊര്‍ജിതമാണെന്നും സാക്ഷിമൊഴികളടക്കം രേഖപ്പെടുത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌.െഎ എ. രമേഷ്‌കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here