Home Uncategorized മോചനം ഇനിയും നീളും; അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു

മോചനം ഇനിയും നീളും; അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു

7
0

 

 


സൗദി ജയിലില്‍ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയില്‍ മോചനവുമായി ബന്ധപ്പെട്ട കേസ് മാറ്റി വെയ്ക്കുന്നത്. ഈ മാസം 18 ലേക്കാണ് മാറ്റിയത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും. 18 വര്‍ഷമായി സൗദി ജയിലില്‍ കഴിയുകയാണ് അബ്ദുറഹീം.
കഴിഞ്ഞ 8 തവണയും കേസ് നീട്ടി വെച്ചപ്പോള്‍, അതിനുള്ള കാരണം നിയമ സഹായ സമിതിയോ അഭിഭാഷകരോ വിശദീകരിച്ചിട്ടില്ല. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:30-ന് ഓണ്‍ലൈന്‍ വഴിയാണ് കോടതി കേസ് പരിഗണിച്ചത്. സൌദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 2006-ല്‍ ജയിലിലായ അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത് കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ്. മലയാളികള്‍ സ്വരൂപിച്ച് നല്കിയ 15 മില്യണ്‍ റിയാല്‍ മോചന ദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. 8 മാസത്തോളമായി ജയില് മോചനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.

 

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here