Home Uncategorized രജിസ്‌ട്രേഷന്‍ നമ്പരുകള്‍ മറയുന്ന തരത്തില്‍ വാഹനങ്ങള്‍ അലങ്കരിക്കേണ്ട; MVD

രജിസ്‌ട്രേഷന്‍ നമ്പരുകള്‍ മറയുന്ന തരത്തില്‍ വാഹനങ്ങള്‍ അലങ്കരിക്കേണ്ട; MVD

1
0

അലങ്കരിച്ച വാഹനങ്ങള്‍ പൊതുനിരത്തുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും അവയുടെ രജിസ്‌ട്രേഷന്‍ നമ്പരുകള്‍ മറയുന്ന തരത്തിലും വാഹനങ്ങള്‍ അലങ്കരിച്ചു കൊണ്ട് പൊതുനിരത്തില്‍ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് എംവിഡി വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു എംവിഡി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ശബരിമല തീര്‍ത്ഥാടകര്‍ വരുന്ന വണ്ടികളില്‍ പലതും ഇത്തരത്തില്‍ അലങ്കാരങ്ങള്‍ തീര്‍ത്ത വണ്ടികളാണ്. മാത്രവുമല്ല ചന്ദനം, മഞ്ഞള്‍ എന്നിവ കൊണ്ട് രജിസ്ട്രേഷന്‍ നമ്പര്‍ മറച്ചുകൊണ്ടുള്ള അലങ്കാരങ്ങളും കാണാറുണ്ട്.വാഹനങ്ങളുടെ പിന്നിലും മുന്നിലും ഉള്ള സുരക്ഷാ ഗ്ലാസുകളില്‍ പല നിറങ്ങളിലായി പതിപ്പിക്കുന്ന സ്റ്റിക്കറുകള്‍ ഡ്രൈവറുടെ പുറമെയുള്ള കാഴ്ച പരിമിതിയ്ക്ക് കാരണമാകുമെന്നും റോഡ് അപകടങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും. കൂടാതെ വാഹനങ്ങളില്‍ അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിക്കുന്നത് അതീവ സുരക്ഷാ മേഖലയായ ശബരിമലയിലെ സുരക്ഷാ പരിശോധനയില്‍ കൃത്യത കുറവ് വരുത്തും ഇത്തരം നിയമലംഘനങ്ങള്‍ ഒഴിവാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് എംവിഡിയുടെ കര്‍ശന മുന്നറിയിപ്പ്.
അതേസമയം, സംസ്ഥാനത്തെ ബ്ലാക്ക് സ്‌പോട്ടുകളില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന പരിശോധനകളില്‍ ആയിരക്കണക്കിന് നിയമലംഘനങ്ങളാണ് ഒറ്റദിവസംകൊണ്ട് മാത്രം കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന ദേശീയപാത കേന്ദ്രീകരിച്ചാണ് ചെക്കിങ് നടത്തുന്നത്.റോഡുകളിലൂടെ പോകുന്ന നൂറ് വാഹനങ്ങളില്‍ 10 എണ്ണമെങ്കിലും നിയമം പാലിക്കാതെയാണ് യാത്ര.

LEAVE A REPLY

Please enter your comment!
Please enter your name here