ദില്ലി: ജൂലൈ 18 ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിവസമായ ബുധനാഴ്ച പത്രിക സമര്‍പ്പിച്ചത് പതിനൊന്ന് പേര്‍.
ഇവരില്‍ ഒരാളുടെ പത്രിക മതിയായ രേഖകളില്ലാത്തതിനാല്‍ തള്ളിയതായി ബന്ധപ്പെട്ട അധികാരികള്‍ അറിയിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ആരംഭിച്ചുകൊണ്ട് ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച റിട്ടേണിംഗ് ഓഫീസറായ രാജ്യസഭ സെക്രട്ടറിക്ക് മുമ്ബാകെയാണ് നാമനിര്‍ദേശ പട്ടിക സമര്‍പ്പിക്കപ്പെട്ടത്.
‘ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത് അങ്ങനെ; അതിലൂടെ ഒരു വനിതാ ഡിജിപിയെ നഷ്ടമാവുകയും ചെയ്തു’
എങ്ങനെയുണ്ട് എന്റെ പുത്തന്‍ സ്‌റ്റൈല്‍: ചിത്രങ്ങളുമായി നടി ഗോപിക രമേശ്
Indigo Submitted Report To DGCI | മുഖ്യമന്ത്രിക്കെതിരായുള്ള ആക്രമണത്തില്‍ ഇന്‍ഡിഗോ റിപ്പോര്‍ട്ട്
സ്വന്തം പാര്‍ലമെന്റ് മണ്ഡലവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സാക്ഷ്യപ്പകര്‍പ്പ്
സ്വന്തം പാര്‍ലമെന്റ് മണ്ഡലവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സാക്ഷ്യപ്പകര്‍പ്പ് ഹാജരാക്കാത്തതിനാലാണ് ഒരാളുടെ പത്രിക ആദ്യ ഘട്ടത്തില്‍ തന്നെ തള്ളിയത്. സ്ഥാനാര്‍ത്ഥികളില്‍ ബിഹാറിലെ സരണില്‍ നിന്നുള്ള ലാലു പ്രസാദ് യാദവും ഉണ്ട് എന്നതാണ് ശ്രദ്ധേയം. ബിഹാറില്‍ നിന്നും ഇതേപേരിലുള്ള രാഷ്ട്രീയ ജനതാദള്‍ നേതാവായ ലാലു പ്രസാദ് യാദവും ഉള്ളതിനാല്‍ ഇദ്ദേഹമായിരുന്നു ആദ്യ ദിവസത്തെ ശ്രദ്ധാ കേന്ദ്രം.
സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങളില്‍ ചിലത് രാഷ്ട്രപതി തെരഞ്ഞെടുപ്പിലും
സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങളില്‍ ചിലത് രാഷ്ട്രപതി തെരഞ്ഞെടുപ്പിലും മറ്റ് തെരഞ്ഞെടുപ്പുകളിലും നിരവധി തവണ മത്സരിച്ച വ്യക്തികളില്‍ നിന്നാണ്. തമിഴ്നാട് സേലം സ്വദേശി കെ.പത്മരാജന്‍, ഡല്‍ഹിയിലെ മോത്തി നഗറില്‍ നിന്നുള്ള ജീവന്‍ കുമാര്‍ മിത്തല്‍, കൂടാതെ സൈറോ ബാനോ മുഹമ്മദ് പട്ടേലും ഭര്‍ത്താവ് മുഹമ്മദ് എ. ഹമീദ് പട്ടേലും മത്സരാര്‍ത്ഥികളായി പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.
ജൂണ്‍ 9 ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം
ജൂണ്‍ 9 ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച ഷെഡ്യൂള്‍ പ്രകാരം, നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 29 ആയിരിക്കും. പാര്‍ലമെന്റ്, സംസ്ഥാന അസംബ്ലികളിലും ഡല്‍ഹി, പുതുച്ചേരി നിയമസഭകളിലും ജൂലൈ 18 ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ ജൂലൈ 18 ന് നടക്കും. ഇലക്ടറല്‍ കോളേജില്‍ 4,809 അംഗങ്ങളുണ്ടാകും. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുന്നത് ജൂലൈ 24-നാണ്.
നാമനിര്‍ദ്ദേശത്തിന്റെ അടുത്ത ഘട്ടത്തില്‍, സ്ഥാനാര്‍ത്ഥികള്‍ക്ക്
നാമനിര്‍ദ്ദേശത്തിന്റെ അടുത്ത ഘട്ടത്തില്‍, സ്ഥാനാര്‍ത്ഥികള്‍ക്ക് ഇലക്ടറല്‍ കോളേജിലെ 50 അംഗങ്ങളും അവരുടെ പേര് നിര്‍ദ്ദേശിക്കാന്‍ മറ്റൊരു 50 അംഗങ്ങളുടേയും പിന്തുണ ആവശ്യമാണ്. ഇതില്ലാതാവുന്നതോടെ മറ്റ് എല്ലാവരുടേയും സ്ഥാനാര്‍ത്ഥിത്വം തള്ളും. 4,809 ഇലക്ട്രല്‍ കോളേജില്‍ 776 പേര്‍ ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങളും 4,120 പേര്‍ എംഎല്‍എമാരുമാണ്
അതത് സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ അനുപാതം
അതത് സംസ്ഥാനങ്ങളിലെ ജനസംഖ്യയുടെ അനുപാതം അനുസരിച്ചാണ് എംഎല്‍എമാരുടെ വോട്ടിന്റെ മൂല്യം നിശ്ചയിക്കുക. ഇതനുസരിച്ച് ഉത്തര്‍ പ്രദേശിലെ എംഎല്‍മാര്‍ക്കാണ് ഏറ്റവുമധികം വോട്ടുമൂല്യം ഉള്ളത്. ഉത്തര്‍പ്രദേശിലെ ഒരു എംഎല്‍എയുടെ വോട്ടുമൂല്യം 209 ആണ്. ഏറ്റവും കുറഞ്ഞ വോട്ടുമൂല്യം സിക്കിമിലെ എംഎല്‍എമാര്‍ക്കാണ്. 7 ആണ് സിക്കിമിലെ ഒരു എംഎല്‍എയുടെ വോട്ടുമൂല്യം.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന്
അതേസമയം, രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് ആരെയെങ്കിലും നിര്‍ദേശിക്കാനുണ്ടോ എന്ന് രാജ്‌നാഥ് സിങ് മുഖേനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷിച്ചതായി വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഗെ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ പ്രതിപക്ഷത്തിന് ആരെയെങ്കിലും നിര്‍ദേശിക്കാനുണ്ടോ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷിച്ചതെന്ന് ഗാര്‍ഗെ പറഞ്ഞു.





