കൊച്ചി: ഇടപ്പള്ളി ലുലുമാളില്‍ അഞ്ഞൂറിലേറെ ബ്രാന്‍ഡുകള്‍ക്ക് 50 ശതമാനം വിലക്കുറവുമായി മിഡ്നൈറ്റ് സെയില്‍ ഇന്ന് രാത്രി 11.59 മുതല്‍ നാളെ (ജൂലായ് 7) രാത്രി 11.59വരെ നടക്കും.ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട്, ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു സെലബ്രേറ്റ്, അമേരിക്കന്‍ ടൂറിസ്റ്റര്‍, പെപെജീന്‍സ്, ബാറ്റ, ടോമിഹില്‍ഫിഗര്‍, ജോസ്‌കോ ജുവലേഴ്സ്, ടൈറ്റന്‍, വൈല്‍ഡ്ക്രാഫ്റ്റ്, അഡിഡാസ്, വാന്‍ഹ്യൂസെന്‍, ടോണി ആന്‍ഡ് ഗൈ, നൈക്കി, റാഡോ തുടങ്ങിയ ബ്രാന്‍ഡുകളാണ് സെയിലിലുള്ളത്.ലൈവ് മ്യൂസിക് ഷോ, മീറ്റ് ആന്‍ഡ് ഗ്രീറ്റ് തുടങ്ങിയ പരിപാടികളും സെയിലിനോട് അനുബന്ധിച്ച് ലുലുമാള്‍ ആട്രിയത്തിലും ഫുഡ്‌കോര്‍ട്ടിലുമായി നടക്കും.സെയിലിന്റെ ഭാഗമായി ലുലുമാളിലേക്കും തിരിച്ചുമുള്ള യാത്രകള്‍ക്ക് ഒല 51 രൂപ ഡിസ്‌കൗണ്ട് നല്‍കും. ഇതിനായി ഒല51 എന്ന കോഡ് ഉപയോഗിക്കണം. രാത്രിയാത്രയ്ക്ക് സൗകര്യാര്‍ത്ഥം കൊച്ചി മെട്രോയുടെ സമയവും പുനഃക്രമീകരിക്കും. ലുലു റെസ്റ്റോറന്റുകള്‍, കഫെ, ഫുഡ്‌കോര്‍ട്ട് എന്നിവിടങ്ങളിലും പ്രത്യേക ഓഫറുകളും ഡിസ്‌കൗണ്ടുകളുമുണ്ട്.





