Home Sports ലോകകപ്പ്- ടീമുകളുടെ എണ്ണം വര്‍ദ്ധിക്കും; ഇന്ത്യയ്ക്ക് പ്രതീക്ഷ

ലോകകപ്പ്- ടീമുകളുടെ എണ്ണം വര്‍ദ്ധിക്കും; ഇന്ത്യയ്ക്ക് പ്രതീക്ഷ

6
0

ക്വലാലംപൂര്‍: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ്ഫുട്‌ബോള്‍ പോരാട്ടത്തില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം32ല്‍നിന്ന് 48ആക്കി ഉയര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ഫിഫ തലവന്‍ജിയന്നി ഇന്‍ഫാന്റിനോ.2022ല്‍ നടക്കുന്ന ലോകകപ്പില്‍ കൂടുതല്‍ ടീമുകളെ പങ്കെടുപ്പിക്കാന്‍ സാധ്യതകള്‍തേടുകയാണ്. 2026ല്‍ നടക്കുന്ന ലോകകപ്പില്‍പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കാന്‍ നേരത്തെ തന്നെ
ഫിഫ തീരുമാനിച്ചിരുന്നു. 2022ല്‍ നടക്കുന്ന ലോകകപ്പിലും ഇതിനു സാധ്യതയുണ്ടെന്നാണ് ഫിഫ പ്രസിഡന്റിന്റെ നിലപാട്. 48ടീമുകളായി ഉയര്‍ത്തിയാല്‍ ഏഷ്യയില്‍ നിന്ന് ഇരട്ടി ടീമുകള്‍ക്ക്പങ്കെടുക്കാനുള്ള അവസരം ലഭിക്കും.
ഇതുവരെ നാല് ടീമുകള്‍ നേരിട്ടും ഒരു ടീം പ്ലേ ഓഫ് വഴിയുമാണ് ഏഷ്യയില്‍ നിന്ന് യോഗ്യത നേടിയിരുന്നത്. 48 ടീമുകള്‍ആണെങ്കില്‍ ഏഷ്യയില്‍ നിന്ന് എട്ട് ടീമുകള്‍ക്ക് സാധ്യതയുï്.ഇത് ഇന്ത്യയെ പോലുള്ള ടീമുകള്‍ക്ക് പ്രതീക്ഷയാണ്. ഖത്തര്‍ലോകകപ്പിലെ ടീമുകളുടെ പങ്കാളിത്തം 32ല്‍ നിന്ന്48ഉയര്‍ത്തിയാല്‍മറ്റ് അറ് രാജ്യങ്ങളെയും ഉള്‍പ്പെടുത്തി ലോകകപ്പ് നടത്താനും ഫിഫ ഉദ്ദേശിക്കുന്നു. 1930ല്‍ ഉറുഗ്വേയില്‍. നടന്ന ആദ്യ ലോകകപ്പില്‍ കേവലം 13 ടീമുകള്‍ മാത്രമെ പങ്കെടുത്തിരുന്നുള്ളു.ഇറ്റലിയില്‍ നടന്ന രണ്ടാം ലോകകപ്പില്‍ 16 ടീമുകളും 1982 വരെ ഈനില തുടര്‍ന്നു. 1982ല്‍ സ്‌പെയിനില്‍ 24 ടീമുകളായി. 2002ല്‍ ഏഷ്യ ആദ്യമായിലോകകപ്പിന് ആതിഥേയത്വം വഹിച്ചപ്പോഴാണ് ടീമുകളുടെ എണ്ണം32 ആയി ഉയര്‍ത്തിയത് .

LEAVE A REPLY

Please enter your comment!
Please enter your name here