Home Latest News in Kerala വയനാട്ടിലെ റിസോര്‍ട്ടില്‍ മയക്കുമരുന്ന് വേട്ട; കിര്‍മാണി മനോജ് കസ്റ്റഡിയില്‍

വയനാട്ടിലെ റിസോര്‍ട്ടില്‍ മയക്കുമരുന്ന് വേട്ട; കിര്‍മാണി മനോജ് കസ്റ്റഡിയില്‍

2
0

വയനാട്ടിലെ റിസോര്‍ട്ടില്‍ മയക്കുമരുന്ന് വേട്ട; കിര്‍മാണി മനോജ് കസ്റ്റഡിയില്‍

വയനാട് പടിഞ്ഞാറത്തറ റിസോര്‍ട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട. സംഭവത്തില്‍ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ്, കമ്ബളക്കാട് മുഹ്സിന്‍ തുടങ്ങിയവരടങ്ങുന്ന 16 അംഗ സംഘത്തെയാണ് പിടികൂടിയത്.ഇവരില്‍ നിന്ന് മാരകമയക്കുമരുന്നുകളും, വിദേശ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്.എംഡിഎംഎ, കഞ്ചാവ് ഉള്‍പ്പടെയുള്ള മയക്കുമരുന്ന് കണ്ടെത്തി.അതേസമയം, കമ്ബളക്കാട് മുഹ്‌സിന്‍ എന്ന ഗുണ്ടാ നേതാവിന്റെ വിവാഹ വാര്‍ഷിക ആഘോഷത്തിനിടയില്‍ നിന്നാണ് റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടന്നത്. പിടിയിലായവരില്‍ മിക്കവരും ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ടവരാണ്. നിരവധി കേസുകളിലെ പ്രതികളും പാര്‍ട്ടിയില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here