Home Covid 19 Updates വാക്‌സിന്‍ സ്വീകരിക്കാത്ത പട്ടാളക്കാരെ ഉടന്‍ പുറത്താക്കുമെന്ന് ആര്‍മി സെക്രട്ടറി

വാക്‌സിന്‍ സ്വീകരിക്കാത്ത പട്ടാളക്കാരെ ഉടന്‍ പുറത്താക്കുമെന്ന് ആര്‍മി സെക്രട്ടറി

6
0

Defense Health Agency Director: Vaccine rollout safe and effective |  Health.mil

പി.പി. ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി : അമേരിക്കന്‍ ആര്‍മിയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ ഡ്യുട്ടിയില്‍ നിന്നും ഉടനെ ഡിസ്ചാര്‍ജ് ചെയ്യുന്ന നടപടികള്‍ .ആരംഭിക്കുമെന്ന് ഫെബ്രുവരി രണ്ടിന് ബുധനാഴ്ച ആര്‍മി സെക്രട്ടറി ക്രിസ്റ്റിന്‍ വോര്‍മത്ത് അറിയിച്ചു .ഇത് സംബന്ധിച്ച നിര്‍ദ്ദേശം കമാന്‍ഡര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിക്കുന്നതിന് തയ്യാറാകാത്തവരെ സ്വമേധയാ പിരിഞ്ഞു പോകുന്നതിന് അനുവദിക്കും. സര്‍വീസില്‍ നിന്നും ഒഴിവാക്കുന്നത് വരെ കാത്തിരിക്കേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയില്‍ 3300 പട്ടാളക്കാര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിന് വിസമ്മതം അറിയിച്ചിരുന്നു .ആക്റ്റീവ് ഡ്യുട്ടി സോള്‍ഡേഴ്സിനും , ആക്റ്റീവ് ഡ്യുട്ടി റിസര്‍വ്‌സിനും , മിലിട്ടറി അക്കാദമി കേഡറ്റുകള്‍ എന്നിവര്‍ക്കും ഈ ഉത്തരവ് ബാധകമാണ് . കഴിഞ്ഞ ആഴ്ചയില്‍ 600 മെറീന്‍സ് , എയര്‍മെന്‍ സെയ്ലേഴ്സ് എന്നിവരെ മിലിട്ടറിയില്‍ നിന്നും പുറത്താക്കുകയോ ഡിസ്മിസ് ചെയ്യുകയോ ചെയ്തിട്ടുണ്ട് .ഫോഴ്സിന്റെ തയ്യാറെടുപ്പിനും ആരോഗ്യസംരക്ഷണത്തിനും വാക്‌സിന്‍ സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പെന്റഗണ്‍ എല്ലാ സര്‍വീസ് മെമ്പര്‍മാര്‍ക്കും നേരത്തെതന്നെ ഉത്തരവ് നല്‍കിയിരുന്നു.കോവിഡ്-19 വ്യാപകമാകുകയും ഒമിക്രോണ്‍ വേരിയന്റ് ഭീഷണിയുയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പെന്റഗണ്‍ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത് .97 ശതമാനം ആര്‍മി സോള്‍ഡേഴ്സും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചിട്ടുണ്ട്. 3000 ത്തിലധികം പേര്‍ ആരോഗ്യ – മതപര കാരണങ്ങളാല്‍ വാക്‌സിനേഷനില്‍ നിന്നും ഒഴിവാക്കണമെന്നും അപേക്ഷ നല്‍കിയതായി പെന്റഗണ്‍ വെളിപ്പെടുത്തി .

LEAVE A REPLY

Please enter your comment!
Please enter your name here