Home National വിദേശപഠനത്തിനെന്ന പേരില്‍ 32 നഴ്‌സുമാരെ അര്‍മേനിയയിലേക്ക് കടത്താന്‍ ശ്രമിച്ച മലയാളി അറസ്റ്റില്‍

വിദേശപഠനത്തിനെന്ന പേരില്‍ 32 നഴ്‌സുമാരെ അര്‍മേനിയയിലേക്ക് കടത്താന്‍ ശ്രമിച്ച മലയാളി അറസ്റ്റില്‍

1
0

ബെംഗളൂരു: പഠനം വാഗ്ദാനം ചെയ്ത് നഴ്‌സുമാരെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച മലയാളി അറസ്റ്റില്‍. മംഗളൂരു കങ്കനാടിയിലെ ഹോപ്‌സിന്‍ എജ്യുക്കേഷന്‍ ഇന്റര്‍നാഷണല്‍ എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനമുടമ ടോണി ടോമിനെ (40)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.വിദേശത്തേക്ക് കടത്താന്‍ എത്തിച്ച 32 മലയാളി നഴ്‌സുമാരെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പൊലീസ് രക്ഷപ്പെടുത്തി. ഇവരെ നാട്ടിലേക്ക് മടക്കി അയയച്ചു. മനുഷ്യക്കടത്തിന് ശ്രമിച്ചുവെന്ന കുറ്റത്തിനാണ് ടോണിക്കെതിരേ കേസെടുത്തത്.
മംഗളൂരുവില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയവരാണ് തട്ടിപ്പിന് ഇരയായത്. ജര്‍മന്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശത്തെ പ്രമുഖ ആശുപത്രികളില്‍ ജോലി ഉറപ്പാക്കുമെന്നായിരുന്നു വാഗ്ദാനം. വിമാന ടിക്കറ്റിനും വിസ ചെലവിലേക്കുമായി 30,000 രൂപ ഈടാക്കിയിരുന്നു. കോഴ്സ് ഫീസായി 1200 അമേരിക്കന്‍ ഡോളറും ആവശ്യപ്പെട്ടിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് അര്‍മേനിയയിലേക്കുള്ള വിമാനത്തില്‍ അര്‍മേനിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് ട്രഡീഷണല്‍ മെഡിസിനില്‍ ജര്‍മന്‍ ഭാഷാകോഴ്‌സിലേക്കെന്നാണ് പറഞ്ഞ് അയയ്ക്കാനായിരുന്നു പദ്ധതി. എന്നാല്‍ കൂട്ടത്തോടെ നഴ്‌സുമാരെ കണ്ടതോടെ സംശയം തോന്നിയ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ അര്‍മേനിയയില്‍ ഇത്തരത്തിലുള്ള കോഴ്‌സ് ഇല്ലെന്ന് പൊലീസ് കണ്ടെത്തി. ഇതിന് മുമ്പ് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളെ അര്‍മേനിയയിലേക്ക് പഠനത്തിന് വിട്ടിരുന്നുവെന്നും ഇവര്‍ പഠനം തുടരുന്നുണ്ടെന്നും ടോണി ടോം പൊലീസിന് മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here