Home National പൊലീസ് ഓഫീസര്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

പൊലീസ് ഓഫീസര്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

1
0

ന്യൂഡല്‍ഹി: അസി.പോലീസ് കമ്മീഷണര്‍ പൊലീസ് ആസ്ഥാനത്തെ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ഡല്‍ഹി പൊലീസിലെ അസിസ്റ്റന്റ് കമ്മീഷണറായ പ്രേം ബല്ലഭ് (55) ആണ് മരിച്ചത്.
ഇന്നലെ രാവിലെ 10 മണിയോടെ പത്താം നിലയിലുള്ള തന്റെ ഓഫീസിന്റെ ജനല്‍ വഴി പുറത്തേക്ക് ചാടുകയായിരുന്നു ഇയാള്‍. ശബ്ദം കേട്ട് ഓടിച്ചെന്ന പൊലീസുകാര്‍ കണ്ടത് നിലത്ത് വീണു കിടക്കുന്ന എസ്പിയെ ആണ്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ഒരുമാസമായി ബല്ലഭ് വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് എസ്പി അനില്‍ മേത്തല്‍ വ്യക്തമാക്കി. ഡല്‍ഹിയിലെ ക്രൈം, ട്രാഫിക്ക് എന്നീ വിഭാഗങ്ങളിലായിരുന്നു എസ്പിയെ നിയമിച്ചിരുന്നത്. 2016ല്‍ സ്തുത്യര്‍ഹ സേവനത്തിന് പൊലീസ് മെഡല്‍ ലഭിച്ച ഉദ്യോഗസ്ഥനാണ് പ്രേം ബല്ലഭ്.

LEAVE A REPLY

Please enter your comment!
Please enter your name here