Home Latest News in Kerala ശബരിമലയില്‍ എണ്ണിതിട്ടപെടുത്തിയ ഭണ്ഡാരത്തില്‍ കുറവ്; ദേവസ്വം ബോര്‍ഡ് ധനലക്ഷ്മിബാങ്ക് ജനറല്‍ മാനേജരുടെ റിപ്പോര്‍ട്ട് തേടി

ശബരിമലയില്‍ എണ്ണിതിട്ടപെടുത്തിയ ഭണ്ഡാരത്തില്‍ കുറവ്; ദേവസ്വം ബോര്‍ഡ് ധനലക്ഷ്മിബാങ്ക് ജനറല്‍ മാനേജരുടെ റിപ്പോര്‍ട്ട് തേടി

4
0

 

 

ശബരിമല : ഭണ്ഡാരത്തില്‍നിന്നും എണ്ണിത്തിട്ടപ്പെടുത്തി ബാങ്കിലേക്ക് നല്‍കാന്‍ തയ്യാറാക്കിയ നോട്ടുകെട്ടുകളില്‍ പിശക് കണ്ടെത്തിയ സംഭവത്തില്‍ ദേവസ്വം ബോര്‍ഡ് ധനലക്ഷ്മി ബാങ്ക് ജനറല്‍ മാനേജരുടെ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ എക്സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡ് ബാങ്ക് ജനറല്‍ മാനേജരുടെ റിപ്പോര്‍ട്ട് തേടിയത്. കാണിക്കയായും മറ്റ് നടവരവുകളുമായി ശബരിമലയില്‍ ലഭിക്കുകയും ഭണ്ഡാരത്തില്‍ എണ്ണി തിട്ടപ്പെടുത്തി കെട്ടുകളാക്കി മാറ്റുകയും ചെയ്ത നോട്ടുകെട്ടുകളിലാണ് എണ്ണത്തില്‍ വ്യത്യാസം കണ്ടെത്തിയത്.10, 20, 50 രൂപയുടെ നൂറ് എണ്ണം വീതമുള്ള കെട്ടുകളില്‍ ചിലതില്‍ എണ്ണത്തില്‍ കുറവും കൂടുതലും കണ്ടെത്തുകയായിരുന്നു. മെഷീന്‍ മുഖേന എണ്ണിതിട്ടപെടുത്തിയ നോട്ടുകളിലാണ് പിശക് കണ്ടെത്തിയത്. എന്നാല്‍ 100, 500 രൂപയുടെ കെട്ടുകളില്‍ വ്യത്യാസം ഇല്ലായിരുന്നു. നെയ്യ്, ഭസ്മം, മഞ്ഞള്‍ തുടങ്ങിയ പറ്റിയ ചെറിയ തുകകളുടെ നോട്ടുകള്‍ മെഷീനുകളുപയോഗിച്ച് എണ്ണിയതില്‍ യന്ത്രസംവിധാനത്തിന് വന്ന തകരാറാകാം പിശകിന് ഇടയാക്കിയതെന്നാണ് സൂചന. എന്നാല്‍ ചില മാധ്യമങ്ങളില്‍ ഇത് ഭണ്ഡാരത്തില്‍ ക്രമക്കേട് എന്ന നിലയില്‍ വാര്‍ത്ത നല്‍കുകയായിരുന്നു. ബാങ്ക് ജീവനക്കാര്‍ എണ്ണിതിട്ടപെടുത്തിയ തുകയിലെ വ്യത്യാസം ദേവസ്വം ജീവനക്കാരാണ് കണ്ടെത്തിയത്. എന്നാല്‍ ഇത് സംബന്ധിച്ചും തെറ്റായ പ്രചാരണം ഉണ്ടായി.മെഷീനുകളില്‍ സാങ്കേതിക പിഴവ് സംശയിച്ചതിനെ തുടര്‍ന്ന് പുതിയ മെഷീനുകള്‍ എത്തിച്ചാണ് ഇപ്പോള്‍ നോട്ടുകള്‍ എണ്ണുന്നത്. ഇത് ക്രമമാകും വരെ ജീവനക്കാരെ ഉപയോഗിച്ച് കൈകൊണ്ടും നോട്ടുകള്‍ എണ്ണിതിട്ടപെടുത്താന്‍ ദേവസ്വം ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി കൂടുതല്‍ ജീവനക്കാരെയും ഇവിടെ നിയോഗിച്ചു. ബാങ്കിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇത് സംബന്ധിച്ച് കൂടുതല്‍ നടപടികളുണ്ടാകുക.

LEAVE A REPLY

Please enter your comment!
Please enter your name here