Home Most Popular ശബരിമലയില്‍ തിരക്കിന് ശമനം; സുഗമ ദര്‍ശനം നടത്തി തീര്‍ത്ഥാടകര്‍

ശബരിമലയില്‍ തിരക്കിന് ശമനം; സുഗമ ദര്‍ശനം നടത്തി തീര്‍ത്ഥാടകര്‍

7
0

ശബരിമലയില്‍ തിരക്കിന് ശമനം. സുഗമ ദര്‍ശനം നടത്തി തീര്‍ത്ഥാടകര്‍. ഇന്ന് പരമാവധി ബുക്കിങ് ആണ് രേഖപ്പെടുത്തിയത്. 90000 പേരാണ് വെര്‍ച്യുല്‍ ക്യു വഴി എത്തിയത്. ധനു ഒന്നിന്റെ ഭാഗമായി പ്രത്യേക പൂജകള്‍ നടക്കുകയാണ്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ദര്‍ശനത്തിനായി ശബരിമലയിലെത്തി.അതേസമയം ശബരിമല സോപാനത്ത് ഇന്ന് മുതല്‍ ക്യു സംവിധാനം തുടങ്ങി. സോപാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ സംവിധാനം ഏര്‍പ്പെടുത്തി. പതിനെട്ടാം പടി കയറി വരുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യവും ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.അതേസമയം, സന്നിധാനത്ത് തിരക്ക് തുടരുകയാണ്. രാവിലെ 6 മണി വരെ 21,000 പേരാണ് പതിനെട്ടാം പടി കയറിയത്. സന്നിധാനത്ത് പുലര്‍ച്ചെ മുതല്‍ മഴ പെയ്തുവെങ്കിലും നിലവില്‍ മഴയില്ല. ശബരിമലയില്‍ അനിയന്ത്രിതമായ തിരക്ക് വാര്‍ത്തയായിരുന്നു. ഭക്തര്‍ക്ക് സന്ദര്‍ശനം നടത്താന്‍ കഴിയാതെ മടങ്ങേണ്ടി വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ സംവിധാനങ്ങള്‍ കൊണ്ടുവന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here