Home Kerala ശ്രേയസിന്റെ 2000 കുടുംബങ്ങള്‍ക്കുള്ള സമൃദ്ധി പദ്ധതിക്ക് തുടക്കമായി

ശ്രേയസിന്റെ 2000 കുടുംബങ്ങള്‍ക്കുള്ള സമൃദ്ധി പദ്ധതിക്ക് തുടക്കമായി

3
0


സുല്‍ത്താന്‍ ബത്തേരി: 2000 കുടുംബങ്ങള്‍ക്കുള്ള ചെറുകിട സംരംഭ പദ്ധതിയായി സമൃദ്ധിക്ക് തുടക്കം കുറിച്ച് ശ്രേയസ്. ആദ്യ ഘട്ടത്തില്‍ 10 കോടിയുടെ സാന്പത്തിക സഹായമാണ് വിതരണം ചെയ്യുന്നത്. ധനലക്ഷ്മി ബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഗ്രാമ തലങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കുകയും കുടുംബങ്ങളില്‍ സാന്പത്തിക ഭദ്രത ഉറപ്പ് വരുത്തുകയുമാണ് ലക്ഷ്യം. സംരംഭക പരിശീലനം, ഇന്‍ഷ്വറന്‍സ് തുടങ്ങിയവയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, നീലഗിരി, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്.പദ്ധതിയുടെ ഉദ്ഘാടനം ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. ബത്തേരി രൂപത ബിഷപ് ഡോ.ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. ശ്രേയസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഡ്വ. ഫാ.ബെന്നി ഇടയത്ത്, മോണ്‍. സെബാസ്റ്റ്യന്‍ കീപ്പള്ളില്‍, നബാര്‍ഡ് എജിഎം വി. ജിഷ എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here