തിരുവനന്തപുരം:സംസ്ഥാന ബഡ്ജറ്റ് ഫെബ്രുവരി രണ്ടിന് നിയമസഭയിൽ ധനമന്ത്രി ഡോ.തോമസ് ഐസക് അവതരിപ്പിക്കും. ഈ മാസം 22 മുതൽ നിയമസഭാ സമ്മേളനം തുടങ്ങും. സഭ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 29,000 കോടിയുടെ വാർഷിക പദ്ധതിക്കും മന്ത്രിസഭായോഗം അനുമതി നൽകി. 26,500 കോടിയുടെ വാർഷിക പദ്ധതിയാണ് നിലവിലേത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് ധനമന്ത്രി കഴിഞ്ഞദിവസംവെളിപ്പെടുത്തിയിരുന്നു. പദ്ധതി ചെലവുകൾ വെട്ടിക്കുറച്ചും ചെലവ് ചുരുക്കലിനുമുള്ള നിർദ്ദേശങ്ങൾ ബഡ്‌ജറ്റിലുണ്ടാവുമെന്നാണ് സൂചന.







