Home Breaking News സയ്യിദ് മോദി ബാഡ്മിന്റണ്‍; പി.വി.സിന്ധു ഫൈനലില്‍

സയ്യിദ് മോദി ബാഡ്മിന്റണ്‍; പി.വി.സിന്ധു ഫൈനലില്‍

1
0

ലഖ്നൗ: സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണിന്റെ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യയുടെ പി.വി.സിന്ധു. സെമി ഫൈനലില്‍ റഷ്യയുടെ എവ്ജീനിയ കോസെറ്റ്സ്‌ക്യയെ കീഴടക്കിയാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. സെമിയില്‍ ആദ്യ ഗെയിമിന് ശേഷം റഷ്യന്‍ താരം മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ആദ്യ ഗെയിം സിന്ധു 21-11 എന്ന സ്‌കോറിന് സ്വന്തമാക്കിയിരുന്നു. ക്വാര്‍ട്ടറില്‍ ആറാം സീഡായ സുപനിഡ കാറ്റെത്തോങ്ങിനെ കീഴടക്കിയാണ് സിന്ധു സെമിയിലേക്ക് പ്രവേശനം നേടിയത്. ഫൈനലില്‍ ഇന്ത്യയുടെ തന്നെ മാളവിക ബന്‍സോദാണ് ഒന്നാം സീഡായ സിന്ധുവിന്റെ എതിരാളി. 2017-ല്‍ സിന്ധു സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടം നേടിയിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ കിരീട പ്രതീക്ഷയായിരുന്ന എച്ച്.എസ്.പ്രണോയ് സെമിയില്‍ തോറ്റ് പുറത്തായി. ഫ്രാന്‍സിന്റെ അര്‍നൗഡ് മെര്‍ക്കിളാണ് പ്രണോയിയെ കീഴടക്കിയത്. സ്‌കോര്‍: 21-19, 21-16.

LEAVE A REPLY

Please enter your comment!
Please enter your name here