Home Kerala സിഗ്‌നലുകള്‍ നേരത്തെ കണ്ണടയ്ക്കില്ല

സിഗ്‌നലുകള്‍ നേരത്തെ കണ്ണടയ്ക്കില്ല

1
0

അധികൃതർ ഇടപെട്ടു; സിഗ്നലുകൾ നേരത്തെ കണ്ണടയ്ക്കില്ല

വാളയാര്‍: കഞ്ചിക്കോട് ദേശീയപാതയില്‍ ആശുപത്രി ജങ്ഷനിലും കുരുടിക്കാട് ജങ്ഷനിലും രാത്രില്‍ എത്തുമ്പോഴുണ്ടായിരുന്ന ആശങ്ക ഇനി വേണ്ട. സിഗ്‌നലുകള്‍ രാത്രി ഒമ്പതുമണിവരെ പ്രവര്‍ത്തിക്കും.
ജങ്ഷനുകളില്‍ സിഗ്‌നല്‍ ഏഴുമണിയാകുമ്പോഴേക്കും അണയ്ക്കുന്നത് അപകടത്തിന് വഴിവെച്ചിരുന്നു. ഇതുസംബന്ധിച്ച് മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. വ്യാഴാഴ്ച മുതല്‍ സിഗ്‌നലുകള്‍ ഒമ്പതുമണി വരെ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.എന്നാല്‍, രാവിലെ എട്ടുമണി മുതലേ പ്രവര്‍ത്തിക്കൂ. നേരത്തേ ഇത് ആറുമണിയായിരുന്നു. പകല്‍ സമയങ്ങളില്‍ വാഹനങ്ങളുടെ വരവ് ശ്രദ്ധയില്‍പ്പെടുമെന്നതിനാല്‍ ഇത് കുഴപ്പമുണ്ടാക്കുന്നില്ലെന്ന് പ്രദേശത്തുകാര്‍ പറയുന്നു.സിഗ്‌നല്‍ നേരത്തെ അണയ്ക്കുന്നതിനാല്‍ നിരവധി അപകടങ്ങള്‍ ഇവിടെ നടന്നു. ഒരാഴ്ച മുമ്പ് രാത്രി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തു.സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാരും പ്രദേശത്തെ അപകടാവസ്ഥ അഗ്‌നിരക്ഷാസേനയെ അറിയിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു. അഗ്‌നിരക്ഷാസേനയ്ക്ക് നല്‍കിയ അപകടസാധ്യത പ്രദേശങ്ങളുടെ പട്ടികയില്‍ ഇരുപ്രദേശങ്ങളും ഉള്‍പ്പെട്ടതായി പോസ്റ്റ് വാര്‍ഡന്‍ കെ. സന്തോഷ് പറഞ്ഞു. പ്രദേശത്തെ വ്യാപാരികളും വിഷയത്തില്‍ ഇടപെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here