താന്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടം എന്നാക്കുമെന്ന കെ സുരേന്ദ്രന്റെ പ്രതാവനയ്ക്കെതിരെ ടി സിദ്ദിഖ്. പേര് മാറ്റം നടപ്പിലാക്കാനുള്ള പ്രാപ്തിയും കഴിവും സുരേന്ദ്രനില്ല. ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയുള്ള ശ്രമമാണ് സുരേന്ദ്രന്‍ നടത്തുന്നതെന്നും സിദ്ദിഖ് വിമര്‍ശിച്ചു.സുരേന്ദ്രനല്ല മോദി വിചാരിച്ചാലും വയനാട്ടില്‍ അത് വിലപ്പോകില്ല. ചരിത്രത്തെ അപനിര്‍മിക്കുകയാണ് സംഘപരിവാര്‍ അജണ്ട. സുല്‍ത്താന്‍ ബത്തേരിയുടെ യഥാര്‍ത്ഥ പേര് ഗണപതിവട്ടം എന്നാണെന്ന് കെ സുരേന്ദ്രന്‍. അക്രമിയുടെ പേരില്‍ ഒരു സ്ഥലം എന്തിനാണ് അറിയപ്പെടുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.ടിപ്പുസുല്‍ത്താന്‍ കൊള്ളക്കാരന്‍ , ക്ഷേത്രങ്ങള്‍ അക്രമിച്ച ആള്‍ , ഹിന്ദുക്കളെ മതം മാറ്റിയ ആള്‍. വയനാട്ടുകാര്‍ക്കും, കേരളിയര്‍ക്കും ടിപ്പു സുല്‍ത്താനുമായി യാതൊരു ബന്ധവും ഇല്ല. എന്തിനാണ് UDF മു LDF മും ടിപ്പുവിന്റെ പുറകെ പോകുന്നത്.രാഹുല്‍ ഗാന്ധി യാതൊരു വികസനവും വയനാട്ടില്‍ കൊണ്ടുവന്നിട്ടില്ല. താന്‍ വയനാട്ടില്‍ ജയിക്കില്ലെങ്കില്‍ എന്തിനാ എന്റെ പുറകെ വിവാദവുമായി വരുന്നത്. ടി സിദ്ദിഖിന് വയനാട്ടിലെ സാഹചര്യം അറിയാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലം സ്ഥാനാര്‍ത്ഥിയാണ് സുരേന്ദ്രന്‍. താന്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടമാക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. റിപ്ലബിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പരമാര്‍ശം.ബ്രിട്ടീഷുകാരാണ് ടിപ്പു സുല്‍ത്താന്റെ അധിനിവേശത്തിന് ശേഷം ഇവിടെ സുല്‍ത്താന്‍ ബത്തേരി ആക്കി മാറ്റിയത്. സുല്‍ത്താന്റെ ആയുധപ്പുര എന്നര്‍ത്ഥം വരുന്ന സുല്‍ത്താന്‍ ബാറ്ററി പിന്നീട് സുല്‍ത്താന്‍ ബത്തേരി ആയതാണ്.താന്‍ എംപിയായാല്‍ ആദ്യ പരിഗണന ഈ സ്ഥലത്തിന്റെ പേര് വീണ്ടും ഗണപതിവട്ടം എന്നാക്കി മാറ്റുന്നതിനായിരിക്കും. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹായം തേടും. 1984ല്‍ പ്രമോദ് മഹാജന്‍ വയനാട് സന്ദര്‍ശിച്ച സമയത്ത് ഇക്കാര്യം താന്‍ സൂചിപ്പിച്ചിരുന്നതാണെന്നും കെ സുരേന്ദ്രന്‍ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.
Home Breaking News ‘സുരേന്ദ്രനല്ല മോദി വിചാരിച്ചാലും സുല്‍ത്താന്‍ ബത്തേരി ഗണപതിവട്ടമാവില്ല’: ടി സിദ്ദിഖ്









