Home Latest News in Kerala സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് നിര്‍മാണം തുടങ്ങി

സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് നിര്‍മാണം തുടങ്ങി

8
0

കണ്ണൂര്‍ : ജില്ലാ ആശുപത്രിയില്‍ ഗര്‍ഭിണികളുടെയും കുട്ടികളുടെയും ചികിത്സായ്ക്കായുള്ള അത്യാധുനിക യൂണിറ്റിന്റെ പ്രവൃത്തി മന്ത്രി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. എമര്‍ജന്‍സി കോവിഡ് വാര്‍ഡ് അടക്കമുള്ള യൂണിറ്റിനായി രണ്ടുകോടി രൂപയാണ് ജില്ലാ പഞ്ചായത്ത് ചെലവിടുന്നത്. ദേശീയ ആരോഗ്യ ദൗത്യം 70 ലക്ഷം രൂപയും ചെലവിടുന്നുണ്ട്. 42 ബെഡുകളും അഞ്ച് ഐസിയു ബെഡുകളുമാണ് യൂണിറ്റില്‍ ഉണ്ടാവുക. ട്രോമാ കെയര്‍ വിഭാഗത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് യൂണിറ്റ് ഒരുക്കുന്നത്.ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിന് സമീപം നടന്ന ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നാരായണനായ്ക് പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, സെക്രട്ടറി വി ചന്ദ്രന്‍ , ആശുപത്രി സൂപ്രണ്ട് ഡോ. വി കെ രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മികച്ച കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം വിതരണംചെയ്തു. ജില്ലാ ആശുപത്രിക്കുള്ള ഉപഹാരം സൂപ്രണ്ട് ഡോ. വി കെ രാജീവനും ഐആര്‍പിസിക്കുള്ള ഉപഹാരം ചെയര്‍മാന്‍ എം പ്രകാശനും മന്ത്രിയില്‍നിന്ന് ഏറ്റുവാങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here