
കൊല്ലം: മുട്ടക്കോഴികള്‍ സ്ഥിരതയുള്ള മികച്ച വരുമാനമാര്‍ഗമായി സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുത്താമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ്. മുട്ടക്കോഴി വിതരണത്തിന്റെ കോര്‍പ്പറേഷന്‍ തല ഉദ്ഘാടനം ആണ്ടാമുക്കം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം നിര്‍വഹിക്കുകയായിരുന്നു മേയര്‍. 24 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന വനിതാ ഘടക പദ്ധതിയാണിത്. മൃഗസംരക്ഷണ വകുപ്പിന്റെ തോട്ടത്തറ ഹാച്ചറിയിലെ ഗ്രാമശ്രീ ഇനത്തില്‍പെട്ട അത്യുല്‍പാദനശേഷിയുള്ള 45-50 ദിവസം പ്രായമുള്ള മുട്ടക്കോഴികളെയാണ് നല്‍കുന്നത്. കോര്‍പ്പറേഷന്‍ പരിധിയിലെ 4000 വനിതകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. ഒരു കുടുംബത്തിന് അഞ്ച് കോഴികളും 600 രൂപ സബ്സിഡിയും നല്‍കുകയാണ് എന്നും മേയര്‍ പറഞ്ഞു.ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു അധ്യക്ഷനായി. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ എസ്.ഗീതാകുമാരി, ജി. ഉദയകുമാര്‍, സവിത ദേവി, കൗണ്‍സിലര്‍മാരായ ഹണി, ജോര്‍ജ് ഡി. കാട്ടില്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി പി.കെ. സജീവ്, വെറ്ററിനറി സര്‍ജന്‍ ഡോ. അജി തുടങ്ങിയവര്‍ പങ്കെടുത്തു.




