Home Breaking News സ്വപ്നയുടെ മൊഴി വ്യാജമെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് നിയമവഴി സ്വീകരിക്കുന്നില്ല

സ്വപ്നയുടെ മൊഴി വ്യാജമെങ്കില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് നിയമവഴി സ്വീകരിക്കുന്നില്ല

1
0

സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ നുണയാണെങ്കില്‍ അതിനെ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമവഴിയിലൂടെ നേരിടാത്തതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍.164 സ്റ്റേറ്റമെന്റില്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചാല്‍ ഏഴ് വര്‍ഷം വരെ മൊഴിനല്‍കിയ ആളിന് ശിക്ഷ ലഭിക്കും.അതിന് സിആര്‍പിസി 343 (1) പ്രകാരം മൊഴി നല്‍കിയ അതേ കോടതിയെ മുഖ്യമന്ത്രിയ്ക്കും സമീപിക്കാം.രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ക്കെതിരെ ആരെങ്കിലും വ്യാജ ആരോപണം നടത്തിയാല്‍ അത് അന്വേഷിക്കാന്‍ ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കാം. അതിലും സ്വപ്‌നക്ക് ശിക്ഷ ലഭിക്കും. സ്വപ്‌നയെ ശിക്ഷിക്കാന്‍ കഴിയുന്ന നിയമപരമായ ഈ വഴികള്‍ മുഖ്യമന്ത്രി എന്തുകൊണ്ട് സ്വീകരിക്കാത്തതെന്ന് വി.ഡി സതീശന്‍ ചോദിച്ചു. ഇതിനു പകരം ഐപിസി 153 ചുമത്തി സ്വപ്നക്കെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here