Home Breaking News ഹരിത വി. കുമാറിന് അധിക ചുമതല; കോഴിക്കോട് കളക്ടറായിരുന്ന എ.ഗീതയ്ക്കും നിയമനം നല്‍കി ഉത്തരവ്

ഹരിത വി. കുമാറിന് അധിക ചുമതല; കോഴിക്കോട് കളക്ടറായിരുന്ന എ.ഗീതയ്ക്കും നിയമനം നല്‍കി ഉത്തരവ്

1
0

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സര്‍വ്വീസ് അടുത്തിടെ മാറ്റി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കി ഉത്തരവ്. ആലപ്പുഴ ജില്ലയില്‍ നിന്നും മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടറായി മാറ്റിനിയമിച്ച ഹരിത വി. കുമാറിന് വനിത-ശിശുക്ഷേമത്തിന്റെ അധികചുമതല കൂടി നല്‍കി. കോഴിക്കോട് കളക്ടറായിരുന്ന എ.ഗീതയെ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണറായി നിയമിച്ചു. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറായ അര്‍ജ്ജുന്‍ പാണ്ഡ്യന് ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ ചുമതലകൂടി നല്‍കി. പഞ്ചായത്ത് ഡയറക്ടര്‍ എച്ച്.ദിനേശിന് കേരള സാമൂഹിക സുരക്ഷ മിഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതല കൂടി നല്‍കിയതായി ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ഐഎഎസ് തലത്തില്‍ വന്‍ അഴിച്ചുപണിയാണ് സര്‍ക്കാര്‍ നടത്തുന്നത്. ആറ് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റിയിരുന്നു. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് മാറ്റം നല്‍കിയത്. വിഴിഞ്ഞത്ത് കപ്പലിനെ സ്വീകരിക്കുന്ന ഔദ്യോഗിക ചടങ്ങ് നടക്കാനിരിക്കെയായിരുന്നു വിഴിഞ്ഞം എം ഡി അദീല അബ്ദുള്ളയെ മാറ്റിയത്. പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരാണ് ഇനി വിഴിഞ്ഞം എംഡി. സോളിഡ് വെയിസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് ഡയറക്ടറുടെ ചുമതലക്കൊപ്പമാണ് ദിവ്യക്ക് വിഴിഞ്ഞത്തിന്റെ ചുമതലകൂടി നല്‍കിയത്. സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ ഷിബു പത്തനംതിട്ട കളക്ടറാകും. ഭൂ ജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി സാമുവേലാണ് ആലപ്പുഴ കളക്ടര്‍. മലപ്പുറം കളക്ടര്‍ വിആര്‍ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറാക്കി. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വി ആര്‍ വിനോദാണ് മലപ്പുറം കളക്ടര്‍. കൊല്ലം കളക്ടര്‍ അഫ്‌സാന പര്‍വ്വീണ്‍ ആണ് ഇനി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍, മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് ഡയറക്ടര്‍ ദേവീ ദാസാണ് കൊല്ലം കളക്ടര്‍. പ്രവേശന പരീക്ഷ കമ്മീഷണര്‍ അരുണ്‍ കെ വിജയനെ കണ്ണൂര്‍ കളക്ടറാക്കി. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ സ്‌നേഹില്‍കുമാര്‍ സിംങിനെ കോഴിക്കോട് കളക്ടറാക്കി നിയമിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here