കൊച്ചി: ഹോണര്‍ 2018 ലെ തങ്ങളുടെ പതാക വാഹക സ്മാര്‍ട്ട് ഫോണ്‍ ആയ ഹോണര്‍ 10 പുറത്തിറക്കി. നിര്‍മിത ബുദ്ധിയുടെ സൗന്ദര്യം എന്ന ആശയം മുന്നിലെത്തിച്ചു കൊണ്ടാണ് ഇതിന്റെ പുറത്തിറക്കല്‍. സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴി തുറക്കുന്ന നിര്‍മിത ബുദ്ധിയും അനന്യമായ രൂപകല്‍പ്പനയും ഈ ഫോണിലൂടെ രംഗത്തെത്തുകയാണ്. അത്യാധുനീക എ.ഐ. 2.0 സാങ്കേതികവിദ്യ മുഖ്യമായും സ്മാര്‍ട്ട് ഫോണ്‍ ക്യാമറയുടെ ഇരട്ട ലെന്‍സുകളിലാണ് പ്രയോജനപ്പെടുത്തുന്നത്. ഹോണര്‍ പത്തിന്റെ സി.എം.എഫ്. രൂപകല്‍പ്പന പിന്നില്‍ ഒരു ത്രീമാന ഗ്ലാസും നാനോ സ്‌ക്കെയില്‍ ഓപ്റ്റിക്കല്‍ കോട്ടിങും ലഭ്യമാക്കി നിറങ്ങളുടെ 15 നിരകളാണ് നല്‍കുന്നത്. 32,999 രൂപ നിരക്കില്‍ ഫ്‌ളിപ്കാര്‍ട്ടില്‍ മാത്രമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഏറ്റവും മികച്ച ഉല്‍പ്പന്നം ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറഇച്ചു പ്രതികരിക്കവെ ഹോണര്‍ പ്രസിഡന്റ് ജോര്‍ജ്ജ് സാവോ പറഞ്ഞു. ഇതിനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഓരോ ദിവസവും ഹോണറില്‍ നടക്കുന്നത്. ലോകമെങ്ങുമുള്ള യുവാക്കള്‍ക്ക് ഒരു പുതിയ ജീവിത ശൈലി സമ്മാനിക്കാനാണു തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2016 നു മുന്‍പ് കറുപ്പ്, വെളുപ്പ്, സ്വര്‍ണ നിറം എന്നീ മൂന്നു നിറങ്ങളില്‍ മാത്രമായിരുന്നു കൂടുതല്‍ ഫോണുകളഉം എത്തിയിരുന്നത്. എ്‌നാല്‍ 2016 ല്‍ ഹോണര്‍ പ്ലാറ്റിനം ബ്ലൂ അവതരിപ്പിച്ചു. 2017 ല്‍ പ്രീമിയം ഗ്രേയും അവതരിപ്പിച്ചു. ഇപ്പോള്‍ സ്മാര്‍ട്ട് ഫോണ്‍ രൂപകല്‍പ്പനയില്‍ പുതിയ വഴികള്‍ തുറന്നു കൊണ്ട് ആകര്‍ഷകമായ അറോറ അവതരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പതാകവാഹനക വിഭാഗത്തിലെ രീതികള്‍ മാറ്റിയെടുക്കുന്നതാവും ഹോണര്‍ പത്തിന്റെ കടന്നു വരവെന്ന് സീനിയര്‍ ഡയറക്ടര്‍ അയ്യപ്പന്‍ രാജഗോപാല്‍ പറഞ്ഞു. മെയ് 18 വരെ ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.







