കൊല്ലം: പതിനാറുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ് നിയാസ് ജൗഹറി പിടിയിൽ. ഹബീബിയ്യ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്‍റെ ഡയറക്റ്ററാണ് മുഹമ്മദ് നിയാസ് ജൗഹറി. കരുനാഗപ്പള്ളി പോലീസാണ് പെൺകുട്ടിയുടെ പരാതിയിൽ ഇയാളെ അറസ്റ്റു ചെയ്തത്.
പ്രാർഥനയിലൂടെ രോഗം ഭേദമാക്കാമെന്ന് പറഞ്ഞായിരുന്നു പീഡനം. ബന്ധുവിനൊപ്പമെത്തിയ പെൺകുട്ടിയെ 2025 മുതൽ 2026 വരെയുള്ള കാലയളവിൽ വിവിധ സ്ഥലങ്ങളിൽ വച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. പല കാര്യങ്ങൾ പറഞ്ഞുകൊണ്ട് പെൺകുട്ടിയെ എത്തിക്കുകയും വളരെ ക്രൂരമായി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.