കൊച്ചി: കോവിഡ് വിവര വിശകലനത്തിൽ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കി. രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സി ഡിറ്റ് നിർവഹിക്കും.ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതൽ വിവര ശേഖരണത്തിനോ വിശകലനത്തിനോ സ്പ്രിംക്ലറിന് അവകാശം ഉണ്ടാകില്ല. ഇത് വരെ ശേഖരിച്ച ഡാറ്റാ വിശദാംശങ്ങളെല്ലാം സ്പ്രിംക്ലർ നശിപ്പിക്കണം. സ്പ്രിംക്ലറുമായി അവശേഷിക്കുന്നത് സോഫ്റ്റ്‌വെയർ അപ്‌ഡേഷന് കരാർ മാത്രമെ നിലവിലുണ്ടാകു എന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു.









