Home Breaking News മോഹൻലാലിന്റെ മകൾ വിസ്മയ സംവിധാനരംഗത്തേക്ക്;

മോഹൻലാലിന്റെ മകൾ വിസ്മയ സംവിധാനരംഗത്തേക്ക്;

2
0

കൊച്ചി: മലയാള സിനിമാ സൂപ്പർതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ചിത്രമാണ് ബറോസ്; ദി ഗാർഡിയൻ ഓഫ് ഗാമാ ട്രെഷർ. ഒരു ഫാന്റസി ത്രീഡി ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. ഇപ്പോൾ ചിത്രത്തെ കുറിച്ച് മറ്റൊരു വാർത്ത കൂടിയാണ് പുറത്തുവരുന്നത്.
ചിത്രത്തിൽ മോഹൻലാലിന്റെ സംവിധാന സഹായികളായി എത്താൻ പോകുന്നവരിൽ ഒരാൾ അദ്ദേഹത്തിന്റെ മകളായ വിസ്മയ മോഹൻലാൽ ആണ്. നിർമ്മാതാവും മോഹൻലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്. തന്റെ മൂത്ത മകൾ രേവതിയും മോഹൻലാലിന്റെ മകൾ മായാ എന്ന വിസ്മയയും ഈ ചിത്രത്തിൽ മോഹൻലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് അദ്ദേഹം പറയുന്നു
മോഹൻലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹൻലാലും സഹ സംവിധായകനായി ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത സംവിധായകൻ ജീത്തു ജോസഫിന്റെ സഹായിയായി പാപനാശം എന്ന കമൽ ഹാസൻ ചിത്രത്തിലും, ലൈഫ് ഓഫ് ജോസൂട്ടി എന്ന ദിലീപ് ചിത്രത്തിലുമാണ് പ്രണവ് മോഹൻലാൽ സഹസംവിധായകനായി ജോലി ചെയ്തിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here