Home Latest News in Kerala അമേരിക്കയില്‍ സ്ത്രീപീഡന കേസില്‍ വിചാരണ നേരിട്ട സ്വാമി ഗുരുപ്രസാദിനെ ശിവഗിരിമഠം പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈഴവ ദളിത്...

അമേരിക്കയില്‍ സ്ത്രീപീഡന കേസില്‍ വിചാരണ നേരിട്ട സ്വാമി ഗുരുപ്രസാദിനെ ശിവഗിരിമഠം പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈഴവ ദളിത് സേവാസമിതിയുടെ നേതൃത്വത്തില്‍ പത്തൊമ്പതാം തിയതി സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും

3
0

 

 

 

 

ദുബായ്: അമേരിക്കയില്‍ സ്ത്രീപീഡന കേസില്‍ വിചാരണ നേരിട്ട വ്യാജ പേരില്‍ അറിയപ്പെടുന്ന സുദര്‍ശന്‍ എന്ന ഗുരു പ്രസാദിനെ ശിവഗിരിമഠം പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പത്തൊമ്പതാം തിയതി വെള്ളിയാഴ്ച 11 മണിക്ക് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയുംസംഘടിപ്പക്കുന്നുവെന്ന്
ഈഴവ ദളിത് സേവാസമിതിയുടെ പ്രസിഡന്റ് വര്‍ക്കല വാവ എന്നറിയപ്പെടുന്ന രവികുമാര്‍ അറിയിച്ചു,
സുദര്‍ശന്‍ എന്നാ ഗുരുപ്രസാദിന്റെ പാസ്‌പോര്‍ട്ടില്‍ പേരും വയസ്സും വ്യത്യാസം ആധാര്‍ കാര്‍ഡില്‍ പേരും വയസ്സും വ്യത്യാസം ഉണ്ട്. ഇത്തരം വ്യാജരേഖകള്‍ ഉള്ളസ്വാമിയോണോ ശിവഗിരിയില്‍ പ്രവര്‍ത്തിക്കേണ്ടത്?
സുദര്‍ശനന്‍ എന്ന ഗുരു പ്രസാദിന് സ്ഥാനങ്ങള്‍ ഇല്ലെങ്കിലും ശിവഗിരിയുടെ ഭരണസമിതി ബോര്‍ഡ് നിന്നും മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രിക്ക് രേഖകള്‍ കൈമാറുകയും നിയമനടപടികള്‍ ആവശ്യപ്പെടുകയും ചെയ്യുമെന്ന് ഈഴവ ദളിത് സേവാസമിതി ചെയര്‍മാന്‍ കെ രാമന്‍കുട്ടിയും അറിയിച്ചു,ിശിവഗിരിയുടെ സ്വപ്‌ന പദ്ധതിയായിരുന്ന അമേരിക്കയില്‍ ഒരു ഗുരുമന്ദിരം ഇല്ലാതാക്കുകയും ബലാത്സംഗക്കേസ് നേരിട്ടു എന്ന കാരണത്താല്‍ ശിവഗിരി മഠം ഗുരുപ്രസാദ് എന്ന വ്യാജ സ്വാമിയെ ഗുരുധര്‍മ്മ പ്രചരണ സഭയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തുകയും ചെയ്തിരുന്നു, അമേരിക്കയില്‍ ഒരു ഗുരുമന്ദിരം എന്ന പദ്ധതിപ്രകാരം അമേരിക്കയില്‍ ശിവഗിരി പണിയാന്‍ കാര്യങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തി രജിസ്‌ട്രേഷന്‍ നടക്കേണ്ട ഘട്ടമായപ്പോള്‍ ഗുരുപ്രസാദ് സ്വന്തം പേരില്‍ ബൈലോ നിര്‍മ്മിച്ചു അതില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും അതിനെ എതിര്‍ത്തു ഇതിനു വേണ്ടി കഷ്ടപ്പെട്ടു പ്രവര്‍ത്തിച്ചു ഫണ്ട് കണ്ടെത്തിയ അമേരിക്കന്‍ മലയാളി സംഘടന പ്രവര്‍ത്തകര്‍ സുദര്‍ശനന്‍ എന്ന ഗുരു പ്രസാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചില്ല,അങ്ങനെ ശിവഗിരിയുടെ സ്വപ്‌നപദ്ധതി അമേരിക്കയില്‍ ഒരു ഗുരുമന്ദിരം ഇല്ലാതായി, കൂടാതെ അമേരിക്കയിലെ പോലീസിലും കോടതിയിലും ബലാത്സംഗ കേസ് നേരിട്ട് ഒരു വ്യക്തിയേ എന്തിന് ശിവഗിരിക്ക് എന്ന ചോദ്യവുമായി ഈഴവ ദളിത് സേവാസമിതി സെക്രട്ടറി കത്തിക്കാന്‍ പാറ സുരേന്ദ്രനും, ശിവഗിരിമഠത്തിലെതന്നെ നിരവധി ഭക്തരും ഈ വ്യാജസ്വാമിയ്ക്ക് എതിരായി മുന്‍ രംഗത്ത് തന്നെ നില്‍പ്പുണ്ട് . ശിവഗിരി മഠത്തിന് അപകീര്‍ത്തി ഉണ്ടാക്കിയ ഈ വ്യാജ സ്വാമിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരുവാന്‍ ഏതറ്റം വരെയും പോകുമെന്ന് പ്രസിഡന്റ് വര്‍ക്കല വാവ ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ പ്രസ്താവിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here