Home Breaking News തെരഞ്ഞെടുപ്പ് അടുക്കവെ ബിജെപിയ്ക്ക് തിരിച്ചടി

തെരഞ്ഞെടുപ്പ് അടുക്കവെ ബിജെപിയ്ക്ക് തിരിച്ചടി

2
0

പനാജി: തെരഞ്ഞെടുപ്പ് അടുത്ത ഗോവയില്‍ ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായി മുതിര്‍ന്ന നേതാക്കളുടെ രാജി. യുവമോര്‍ച്ച ദേശീയ എക്സിക്യുട്ടീവ് അംഗം ഗജാനന്‍ ടില്‍വേ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരത്തിലെത്താന്‍ ഏതറ്റം വരെയും പോകുമെന്ന് വിമര്‍ശിച്ചുകൊണ്ടാണ് ടില്‍വേ ബിജെപി ബന്ധം ഉപേക്ഷിച്ചത്. പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്തിന്റെ സാന്നിധ്യത്തില്‍ ഇന്നലെയാണ് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.ഗോവയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടറാവു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. വരദ് മര്‍ഗോല്‍ക്കര്‍, അഖിലേഷ്, അര്‍ചിത് നായിക്, സൈഷ് സരോസ്‌കര്‍, തുടങ്ങിയ നേതാക്കളും ഗജാനന്‍ ടില്‍വേയ്ക്ക് അംഗത്വം നല്‍കുന്ന ചടങ്ങില്‍ പങ്കെടുത്തിരുന്നു.ടില്‍വേയ്ക്ക് പുറമെ സങ്കേത് പര്‍സേക്കര്‍, വിനയ് വൈംഗങ്കര്‍, ഓം ചോദങ്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, പ്രതീക് നായിക്, നീലകാന്ത് നായിക് എന്നീ നേതാക്കളും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു. അതേസമയം ബിജെപി വിട്ട ഗോവ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോ ഇന്ന് കോണ്‍ഗ്രസില്‍ ചേരുംതാന്‍ ബിജെപിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ എംഎല്‍എ സ്ഥാനവും രാജിവെക്കും. വൈകീട്ടോടെ കോണ്‍ഗ്രസില്‍ ചേരുമെന്നും ലോബോ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ബിജെപിയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ന്യൂനപക്ഷ എംഎല്‍എയാണ് ലോബോ. ഇതോടെ ബിജെപിയുടെ നിയമസഭാ അംഗബലം 24 ആയി കുറഞ്ഞു.സ്വന്തം മണ്ഡലമായ കലുങ്കട്ടിനു പുറമെ സമീപ മണ്ഡലങ്ങളായ സലിഗാവോ, സിയോലിം, മപുസ എന്നിവിടങ്ങളിലും സ്വാധീനമുള്ള നേതാവാണ് ലോബോ. ഇദ്ദേഹത്തിന്റെ കടന്നുവരവ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഗുണമാകുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here