
തിരുവനന്തപുരം: ഇടുക്കിയിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇത്തരം രാഷ്ട്രീയ കൊലപാതകങ്ങളെ കോണ്‍ഗ്രസ് ഒരിക്കലും ന്യാകരിക്കില്ലെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ഇടുക്കി കൊലപാതകം കെ. സുധാകരന്റെ തലയില്‍ കെട്ടിയവയ്ക്കാനുള്ള സിപിഎം ശ്രമം നടക്കില്ല. ഇതിന്റെ പേരില്‍ സിപിഎം സംസ്ഥാനത്ത് നടത്തുന്ന അക്രമ സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല.കേരളത്തിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വ്യാപകമായ മര്‍ദനമാണ് എസ്എഫ്‌ഐ നടത്തുന്നത്. മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അഴിഞ്ഞാടുകയായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.







