Home National പ്രളയക്കെടുതി കേരളത്തിന് കേന്ദ്രം 100 കോടി അടിയന്തിര സഹായം നൽകും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

പ്രളയക്കെടുതി കേരളത്തിന് കേന്ദ്രം 100 കോടി അടിയന്തിര സഹായം നൽകും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

2
0

കൊച്ചി: പ്രളയക്കെടുതിയിലായ കേരളത്തിന് അടിയന്തര സഹായമായി കേന്ദ്രം 100 കോടി അനുവദിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.

കൂടുതല്‍ തുക അനുവദിക്കുമെന്നും കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. കേരളത്തിലെ മഴക്കെടുതി ഗുരുതരമാണ്. കേന്ദ്രത്തിന്റെ എല്ലാ സഹായവുമുണ്ടാകും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നത്തെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

കാലവര്‍ഷക്കെടുതിയില്‍ കേരളത്തിനു പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി.

അടിയന്തര ആശ്വാസമായി 1,220 കോടി രൂപ ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കണം. 8,316 കോടിയുടെ നഷ്ടമുണ്ടായെന്നാണു പ്രാഥമിക കണക്ക്. കേരളം നേരിടുന്നത് 1924നു ശേഷമുള്ള ഏറ്റവും വലിയ പ്രളയമാണ്.

വെള്ളം ഇറങ്ങിയ ശേഷമുള്ള ദുരിതങ്ങളും പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തബാധിതര്‍ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് കേന്ദ്രമന്ത്രിയോടൊപ്പം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ഓഗസ്റ്റ് 15 വരെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

 

LEAVE A REPLY

Please enter your comment!
Please enter your name here