ജനസേവകരെന്ന നിലയില്‍ രാഷ്ട്രീയ നേതൃത്വത്തില്‍ വരുന്നവര്‍ ജനങ്ങളുടെ മുന്നില്‍ സദാനല്ലപിള്ള ചമയാറുണ്ട്. ആദര്‍ശത്തിന്റെ ഉപ്പും ചോറുംമാത്രമേ തങ്ങള്‍ ഭക്ഷിക്കാറുള്ളു എന്നാണ് അവരുടെവീരവാദം. തെരഞ്ഞെടുപ്പുകാലത്ത് അനുയായികള്‍തങ്ങളുടെ നേതാവിനെ ‘ആദര്‍ശത്തിന്റെ ആള്‍രൂപം’എന്നൊക്കെ വിശേഷിപ്പിക്കും. ഈ നേതാവ് അധികാരത്തിലെത്തിക്കഴിയുമ്പോഴാണ് അയാളുടെ തനിനിറം പുറത്തുവരുന്നത്.അധികാരം ദുഷിപ്പിക്കും, പരമാധികാരം പരമമായി ദുഷിപ്പിക്കും എന്നൊരു ചൊല്ലുണ്ട്. നമ്മുടെ പലആദര്‍ശ പുരുഷന്മാരും അധികാരത്തില്‍ വരുമ്പോള്‍ഈ ചൊല്ലില്‍ പതിരില്ല എന്ന് തോന്നിപ്പോകുന്നു.നിഷ്പക്ഷമായും നീതിപൂര്‍വ്വകമായും പ്രവര്‍ത്തിച്ച്ജനങ്ങള്‍ക്ക് മാതൃകയാകും എന്ന് പ്രതിജ്ഞയെടുത്ത് അധികാരത്തിലേറിയതിന്റെ പിറ്റേ ദിവസം മുതല്‍അറിയപ്പെടുന്ന നേതാക്കള്‍ പലരും സ്വന്തക്കാരെയുംബന്ധുക്കളെയും അകമഴിഞ്ഞ് സഹായിക്കുന്നത്കാണാം. അഴിമതിയും സ്വജന പക്ഷപാതവും നടത്തി കുപ്രസിദ്ധി നേടിയ പല ആദര്‍ശ കുട്ടപ്പന്മാരുംജനങ്ങളുടെ മുന്നിലൂടെ ഞെളിഞ്ഞു നടക്കുന്നു.അധികാരം കിട്ടിയത് സ്വന്തം വീട് നന്നാക്കാനാണെന്ന് മന്ത്രിമാരില്‍ പോലും ചിലര്‍ വിചാരിക്കുന്നു. ഒരുനാണവുമില്ലാതെ ബന്ധുക്കളെ യോഗ്യത പോലുംനോക്കാതെ ഉന്നത സ്ഥാനങ്ങളില്‍ കൊണ്ടിരുത്തിപൊതു ബാധ്യത ഉണ്ടാക്കുന്നു. മാധ്യമങ്ങള്‍ ഒന്നൊന്നായി ഈ കൊള്ളരുതായ്മ പുറത്തുകൊണ്ടുവന്നാലും യുക്തി രഹിതമായ ന്യായ വാദങ്ങള്‍ നിരത്തിഅധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാന്‍ ഇവര്‍ക്ക്എന്ത് ഉത്സാഹമാണ്. ജനാധിപത്യ വ്യവസ്ഥയില്‍അധികാരം അഴിമതിയിലൂടെ പണമുണ്ടാക്കാനും സ്വന്തം വീട്ടുകാരെ സഹായിക്കാനും അല്ലെങ്കില്‍ പിന്നെഎന്തിനെന്നാണ് നിശബ്ദമായി ഇവര്‍ സമൂഹത്തോടചോദിക്കുന്നത്. അധികാരത്തിന്റെ മധുരിമയില്‍ സ്വയം മറന്ന് അഹങ്കരിക്കുന്ന ഇത്തരം വേതാളങ്ങളെഅവരുടെ പാര്‍ട്ടിപൊതുവികാരം മാനിക്കാതെ പിന്തുണയ്ക്കുന്നതു കൂടി കാണുമ്പോള്‍ ജനങ്ങള്‍ നിസ്സഹായരായി തീരുന്നു.

എന്താണ് ഞങ്ങളിവിടെ പറയുന്നതെന്നും ആരെക്കുറിച്ചാണെന്നും വായനക്കാര്‍ക്ക് നല്ലതുപോലെമനസ്സിലാകും. അതുകൊï് പേരുപറയുന്നതില്‍വലിയ അര്‍ത്ഥമില്ല. അല്ലെങ്കില്‍ അഴിമതിക്കാരായമന്ത്രിമാരുടെ പേരു പറഞ്ഞ് ഈ അക്ഷരങ്ങളെഅവഹേളിക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ലാല്‍ ബഹദൂര്‍ശാസ്ത്രി എന്നൊരു പ്രധാനമന്ത്രി ഈ രാജ്യത്തുണ്ടായിരുന്നു. അദ്ദേഹം ഈ രാജ്യം ഭരിക്കുമ്പോള്‍സ്വന്തം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ ഔദ്യോഗികവാഹനം ഉപയോഗിക്കാന്‍ മടികാട്ടി. അതിനാല്‍ കുട്ടികളെ സ്‌കൂളില്‍ എത്തിക്കാനും കുടുംബാംഗങ്ങള്‍ക്ക്‌സഞ്ചരിക്കാനും ഭാര്യ ലളിത ശാസ്ത്രി ബാങ്ക് വായ്പയെടുത്ത് ഒരു ചെറു കാറ് വാങ്ങി. ഈയിടെ ആകാറിന്റെ ചിത്രവും ചരിത്രവും ഇന്ത്യക്കാര്‍ അതീവകൗതുകത്തോടെ ആസ്വദിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…