Home Trivandrum മാനവീയം വീഥിയിലുണ്ടായ അക്രമം ; ഇരയായവരെയും സംഘര്‍ഷം ഉണ്ടാക്കിയ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു

മാനവീയം വീഥിയിലുണ്ടായ അക്രമം ; ഇരയായവരെയും സംഘര്‍ഷം ഉണ്ടാക്കിയ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു

3
0

തിരുവനന്തപുരം: ശനിയാഴ്ച പുലര്‍ച്ചെ മാനവീയം വീഥിയിലുണ്ടായ അക്രമത്തിന് ഇരയായവരെയും സംഘര്‍ഷം ഉണ്ടാക്കിയ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു.ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.കഴിഞ്ഞ ദിവസം അറസ്റ്റിലായ ശിവയില്‍ നിന്നാണ് പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. മര്‍ദ്ദനമേറ്റത് പൂന്തുറ സ്വദേശി അക്‌സലന്‍ (27) അനുജന്‍ ജനീഷ് എന്നിവര്‍ക്കാണെന്നാണ് സൂചന. മദ്യലഹരിയിലായിരുന്ന പ്രതികള്‍ മറ്റുള്ളവരെ കയ്യേറ്റം ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അക്സലന് മര്‍ദ്ദനത്തില്‍ തലയ്ക്ക് പരിക്കേറ്റിരുന്നു. ശിവ പിടിയിലായതോടെ മറ്റ് പ്രതികള്‍ ഒളിവില്‍ പോയി.ശനിയാഴ്ച പുലര്‍ച്ചെ 1.30നായിരുന്നു ആക്രമണമുണ്ടായത്. പരിപാടി കാണാനെത്തിയ അക്‌സലനെ അക്രമി സംഘം നിലത്തിട്ട് ചവിട്ടുന്നതിന്റെയും ക്രുരമായി മര്‍ദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യങ്ങളില്‍ എത്തിയിട്ടുണ്ട്. കലാപരിപാടിക്കിടെ നൃത്തം ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണം.അക്‌സലനെ മര്‍ദ്ദിക്കുമ്‌ബോള്‍ ഒരു സംഘം ചുറ്റിലും നൃത്തം വയ്ക്കുന്നതും ആര്‍പ്പുവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ വീഡിയോയില്‍ കാണുന്നത് കൂടാതെ വേറെയും സംഘര്‍ഷങ്ങള്‍ നടന്നതായി കണ്ടെത്തി. നിലവില്‍ മാനവീയം വീഥിയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here