Home Breaking News സംഘര്‍ഷം രൂക്ഷം, ഇനി യുദ്ധം; കര്‍ശന നിര്‍ദേശവുമായി ഉത്തര കൊറിയ

സംഘര്‍ഷം രൂക്ഷം, ഇനി യുദ്ധം; കര്‍ശന നിര്‍ദേശവുമായി ഉത്തര കൊറിയ

2
0


പ്യോഗ്യാഗ്: രാജ്യത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് യുദ്ധത്തിന് തയ്യാറെടുക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കി ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോംഗ് ഉന്‍. രാജ്യത്തെ പ്രധാന സൈനിക യൂണിവേഴ്‌സിറ്റിയിലും പ്രസിഡന്റ് കിം സന്ദര്‍ശനം നടത്തിയതായാണ് റിപ്പോര്‍ട്ട്. 2011ല്‍ മരിച്ച കിമ്മിന്റെ പിതാവിന്റെ പേരിലുള്ള കിം ജോംഗ് ഇല്‍ യൂണിവേഴ്‌സിറ്റി ഓഫ് മിലിട്ടറി ആന്‍ഡ് പൊളിറ്റിക്‌സിലാണ് കിം സന്ദര്‍ശനം നടത്തിയത്. ഇവിടെ യുദ്ധത്തിന്റെ തയ്യാറെടുപ്പിന് മാര്‍ഗനിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറച്ച് നാളുകളായി രാജ്യത്ത് കിമ്മിന്റെ കീഴില്‍ ആയുധ വികസനം വലിയ രീതിയില്‍ പ്രേത്സാഹിപ്പിക്കുന്നുണ്ട്. റഷ്യയുമായി കൂടുതല്‍ സൈനികവും രാഷ്ട്രീയവുമായ ബന്ധം സ്ഥാപിക്കാനും ഉത്തര കൊറിയ ശ്രമിച്ചിരുന്നു. അടുത്തിടെ ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ ഉത്തര കൊറിയ വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്.യൂണിവേഴ്‌സിറ്റി സന്ദര്‍ശിച്ച ശേഷം കിം സൈന്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു ‘ശത്രുവുമായി രാജ്യം ഏറ്റുമുട്ടാന്‍ തീരുമാനിച്ചാല്‍ ശത്രുവിന്റെ മരണം കാണണം. രാജ്യത്തിന് ചുറ്റുമുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്താനുള്ള സമയമാണ് ഇത്’, കിം പറഞ്ഞു. ഒരു മാസത്തിന് മുന്‍പ് ഹൈപ്പര്‍സോണിക് ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ കിമ്മിന്റെ നേതൃത്വത്തില്‍ പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധ സൂചനങ്ങള്‍ കൂടുന്നത്. ദക്ഷിണ കൊറിയയും യു എസും സൈനികാഭ്യാസം നടത്തി യുദ്ധത്തിന് പ്രകോപിപ്പിക്കുകയാണെന്നും ഉത്തര കൊറിയ ആരോപിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here