Kerala Pranamam

ഇങ്ങനെയൊരു മകനെ കിട്ടിയല്ലോ! അച്ഛന്റെ പഴയ സ്‌കൂട്ടറില്‍ രാജ്യത്തെ പരമാവധി ക്ഷേത്രങ്ങളില്‍ അമ്മയെ കൊണ്ടുപോകുന്ന മകന്‍, ഇതുവരെ ചുറ്റിയത് 60000 കി.മീ.

തൃശൂര്‍: പ്രായം മറന്നുള്ള യാത്രയിലാണ് ചൂഢാരത്‌നമ്മ. അതും മകനൊപ്പം പഴയൊരു ചേതക് സ്‌കൂട്ടറിന്റെ പിന്‍ സീറ്റിലിരുന്ന്.ഇരുവരും വീട് വിട്ടിറങ്ങിയിട്ട് നാലു വര്‍ഷമായി. എഴുപത്തി രണ്ടുവയസുള്ള അമ്മയും നാല്പത്തിനാലു വയസുള്ള മകന്‍ കൃഷ്ണകുമാറും ഇതുവരെ ചുറ്റി സഞ്ചരിച്ചത് 60,000 കലോ മീറ്ററോളം. സ്വദേശമായ മൈസൂരിലെ ബൊഗാഡിയില്‍ നിന്നുള്ള യാത്ര 13,700 അടി ഉയരത്തിലുള്ള അരുണാചലിലെ സെല ചുരം വരെ എത്തി. അതിര്‍ത്തി കടന്ന് നേപ്പാളിലും ഭൂട്ടാനിലും മ്യാന്‍മറിലും പോയി.44ാം വയസില്‍ സ്വകാര്യ കമ്ബനിയിലെ ജോലി രാജിവച്ച് അച്ഛന്റെ പഴയ സ്‌കൂട്ടറില്‍ യാത്ര പുറപ്പെട്ട മകന് ഒരു ലക്ഷ്യം മാത്രം. രാജ്യത്തെ പരമാവധി ക്ഷേത്രങ്ങളില്‍ അമ്മയെ കൊണ്ടുപോവുക. അമ്മ അങ്ങനെയൊരു ആഗ്രഹം പറഞ്ഞപ്പോള്‍,മാതൃസേവാ യാത്ര എന്ന സങ്കല്‍പ്പത്തില്‍ 2018 ജനുവരിയില്‍ പുറപ്പെടുകയായിരുന്നു. ഇതുവരെ വീട്ടലേക്ക് മടങ്ങിയിട്ടില്ല ഇരുവരും. ഇപ്പോള്‍ കേരളത്തിലാണ് സഞ്ചാരം.കഴിഞ്ഞ ദിവസം തൃശൂരിലെത്തിയപ്പോള്‍ പിന്നിട്ടത് 58,669 കലോമീറ്ററാണ്.ഇന്നലെ അവര്‍ കാലടിയിലെത്തി. കൃത്യമായ യാത്രാപദ്ധതിയില്ല. രാത്രിക്ക് മുമ്ബ് ഏതെങ്കിലും ആദ്ധ്യാത്മിക കേന്ദ്രത്തിലെത്തും. താമസവും ഭക്ഷണവും അവിടെ. പ്രഭാതഭക്ഷണവും അത്താഴവും മാത്രമേ കഴിക്കൂ. ചായ, കാപ്പി തുടങ്ങിയവ കഴിക്കാറില്ല. പ്രദേശവാസികളോട് ചോദിച്ചാണ് സങ്കേതങ്ങള്‍ കണ്ടെത്തുക. ഗുരുവായൂര്‍, വടക്കുന്നാഥ ക്ഷേത്രം, തിരുവമ്ബാടി, പാറമേക്കാവ്, ശ്രീരാമകൃഷ്ണ മഠം എന്നിവ സന്ദര്‍ശിച്ചു. തെക്കേമഠത്തിലും ശ്രീരാമകൃഷ്ണ മഠത്തിലുമായിരുന്നു താമസവും ഭക്ഷണവും. തെക്കേമഠത്തില്‍ സ്വീകരണവും നല്‍കി.ഏകമകനും അവിവാഹിതനുമായ കൃഷ്ണകുമാര്‍ അമ്മയുടെ ആഗ്രഹസാഫല്യത്തിനാണ് ‘മാതൃസേവാ സങ്കല്‍പ്പയാത്ര’ തുടങ്ങിയത്. 2015ല്‍ പിതാവ് ദക്ഷിണാമൂര്‍ത്തി മരിച്ചു. ബംഗളൂരുവില്‍ വിവിധ കമ്ബനികളിലായി 13 കൊല്ലം മാനേജരായിരുന്നു. കൂട്ടുകുടുംബത്തിന്റെ പ്രാരാബ്ധങ്ങളില്‍പെട്ട അമ്മയെയും കൊണ്ട് യാത്ര പുറപ്പെടുകയായിരുന്നു. ശമ്ബളത്തില്‍ നിന്ന് മിച്ചം പിടിച്ച തുക അമ്മയുടെ പേരില്‍ അക്കൗണ്ടിലുണ്ട്. അതിന്റെ പലിശ കൊണ്ടാണ് യാത്രാച്ചെലവ് നിര്‍വഹിക്കുന്നത്. വിശ്രമവും ഭക്ഷണത്തിലെ ചിട്ടയും കൊണ്ട് തനക്കോ അമ്മയ്ക്കോ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ചെറിയ അറ്റകുറ്റപ്പണി വന്നതല്ലാതെ അച്ഛന്‍ സമ്മാനിച്ച സ്‌കൂട്ടറും ചതിച്ചിട്ടില്ല.