Top News
ഖാലിദ് റഹ്മാന്റെ സംവിധാനത്തില്‍ നസ്ലെന്, ഗണപതി, ലുക്ക്മാന്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ സിനിമ
അനുരാഗ കരിക്കിന് വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ എറണാകുളത്ത് നടന്നു.ചിത്രത്തിലെ നടിനടന്മാരും ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. പ്ലാന്‍ ബി മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഖാലിദ് റഹ്മാന്, ജോബിന് ജോര്‍ജ്, സമീര്‍ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവരാണ്. നസ്ലെന് ഗഫൂര്‍, ഗണപതി, സന്ദീപ് പ്രദീപ്, ലുക്ക്മാന്‍ അവറാന്, അനഘ രവി,…
Read More »നഗരവികസനവുമായി ബന്ധപ്പെട്ട് ജോഷ് ടോക്ക്സ് സംഘടിപ്പിക്കുന്ന സിറ്റി ചാമ്പ്യന്‍സ് 2024
റീജിയണല്‍ കണ്ടന്റ് & അപസ്കില്ലിങ് പ്ലാറ്റഫോമായ ജോഷ് ടോക്സ് സിറ്റി ചാമ്പ്യന്‍സ് 2024-ന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. 2023ല്‍ തുടങ്ങിയ സിറ്റി ചാമ്പ്യന്‍സ്, സുസ്ഥിര നഗരവികസനത്തിനായി പ്രവര്‍ത്തിക്കുന്ന ഓര്‍ഗനൈസേഷനുകളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. ഒമിദ്യാര്‍ നെറ്റ്വര്‍ക്ക് ഇന്ത്യയുടെ പിന്തുണയോടെ, പൊതു സുരക്ഷ, കാലാവസ്ഥാ പ്രവര്‍ത്തനം, ജലം, ശുചിത്വം, നഗരാസൂത്രണം, നഗര ക്ഷേമം, യുവജന-ശിശുക്ഷേമം, നഗര പൊതുഗതാഗതം, സുസ്ഥിര അടിസ്ഥാന സൗകര്യങ്ങള്‍ എന്നീ എട്ട് തീമാറ്റിക് മേഖലകളിലായി തിരഞ്ഞെടുത്ത സംഘടനകളെ തിരിച്ചറിയാനും ഈ…
Read More »BJP അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീന്; പരസ്യവുമായി കോണ്‍ഗ്രസ്
ന്യൂഡല്‍ഹി; ബി.ജെ.പിയ്ക്കെതിരേ വാഷിങ് മെഷീന് പരസ്യവുമായി കോണ്‍ഗ്രസ്. അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ് ബി.ജെ.പി എന്ന അര്‍ഥത്തിലാണ് കോണ്‍ഗ്രസ് പരസ്യം പുറത്തുവിട്ടിരിക്കുന്നത്. വാഷിങ് മെഷീന്റെ അകത്തുനിന്ന് പുറത്തുവരുന്ന ബി.ജെ.പി നേതാവിന്റെ ചിത്രമാണ് പരസ്യത്തില്‍. ദേശീയ ദിനപത്രങ്ങളിലാണ് പരസ്യം നല്‍കിയിരിക്കുന്നത്. പ്രതിപക്ഷത്തുള്ള നേതാക്കള്‍ ബി.ജെ.പി യിലേക്ക് കൂടുമാറിയതിന് പിന്നാലെ കേന്ദ്ര ഏജന്‍സികളുടെ നടപടികള്‍ നിര്‍ത്തിവെക്കുന്നതായി വിമര്‍ശനങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പല റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. 2014-ന് ശേഷം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് വിധേയരായ…
Read More »നാഗര്‍കോവില്‍ – കന്യാകുമാരി പാതയില്‍ അറ്റകുറ്റപ്പണി: 11 ട്രെയിനുകള്‍ റദ്ദാക്കി
നാഗര്‍കോവില്‍ – കന്യാകുമാരി പാതയിലെ അറ്റകുറ്റപ്പണിയെ തുടര്‍ന്ന് ഇന്ന് 11 ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളി – നാഗര്‍കോവില്‍ സ്പെഷ്യല്‍ ഷെഡ്യൂള്‍, തിരുനെല്‍വേലി – നാഗര്‍കോവില്‍ സ്പെഷ്യല്‍ ട്രെയിന്‍, നാഗര്‍കോവില്‍ – കന്യാകുമാരി സ്പെഷ്യല്‍ ട്രെയിന്‍, കന്യാകുമാരി – കൊല്ലം മെമു എക്സ്പ്രസ്, കൊല്ലം – ആലപ്പുഴ സ്പെഷ്യല്‍, കൊല്ലം – തിരുവനന്തപുരം സ്പെഷ്യല്‍ എന്നിവയാണ് റദ്ദാക്കിയത്. കൂടാതെ 14 ട്രെയിനുകള്‍ ഭാഗീകമായും റദ്ദാക്കി. ഈ പാതയിലെ അറ്റകുറ്റപണികള്‍ ഇന്ന് അവസാനിച്ചേക്കുമെന്നും…
Read More »പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെ ആക്രമണം; മേഘാലയയില്‍ രണ്ട് പേരെ കൊലപ്പെടുത്തി
മേഘാലയയില്‍ പൗരത്വ നിയമ പ്രതിഷേധത്തിന് പിന്നാലെയുണ്ടായ ആക്രമണത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. ഇതര സമുദായത്തില്‍പ്പെട്ട രണ്ടുപേരെ ചിലര്‍ തല്ലിക്കൊല്ലുകയായിരുന്നു. സുരക്ഷ വര്‍ധിപ്പിക്കാന്‍ പൊലീസിന് നിര്‍ദേശം. കേന്ദ്രസേനയെ വിന്യസിക്കുമെന്നും വൃത്തങ്ങള്‍. നാളെ സമാധാന യോഗം വിളിക്കും.ഷെല്ല പൊലീസ് സ്റ്റേഷനു കീഴിലുള്ള ഇച്ചാമതിയിലാണ് സംഭവം. ഖാസി സ്റ്റുഡന്റ്സ് യൂണിയന് (കെഎസ്യു) മറ്റ് എന്‍ജിഒകള്‍ക്കൊപ്പം പൗരത്വ ഭേദഗതി നിയമ വിരുദ്ധ റാലി സംഘടിപ്പിച്ചിരുന്നു. ഈ…
Read More »മാസപ്പടി കേസില്‍ ഇ.ഡി. ; ഇ.സി.ഐ.ആര്. രജിസ്റ്റര്‍ ചെയ്തു
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനുള്‍പ്പെട്ട മാസപ്പടി കേസില്‍ അന്വേഷണം ആരംഭിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). ഇ.ഡി. കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കേസില്‍ ഇ.ഡി. എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇ.സി.ഐ.ആര്.) രജിസ്റ്റര്‍ ചെയ്തു. എസ്.എഫ്.ഐ.ഒയുടെയും ആദായ നികുതി വകുപ്പിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക നടപടികള്‍ ആരംഭിച്ച ഇ.ഡി. ആരോപണ വിധേയര്‍ക്ക് ഉടന്‍ നോട്ടിസ് നല്‍കുമെന്നാണ് വിവരം. കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയെന്ന…
Read More »രണ്ടര വയസുകാരിയുടെ കൊലപാതകം; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്
മലപ്പുറം കാളികാവില്‍ രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി കാളികാവ് പൊലീസ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തു. കാളികാവ് ഉദിരംപൊയില്‍ രണ്ട് വയസുകാരി മരിച്ചത് അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണെന്നായിരുന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യയു മായുള്ള പ്രശ്നങ്ങളാണ് കുഞ്ഞിനെ മര്‍ദിക്കാന്‍ കാരണമെന്ന്…
Read More »തമിഴ്നാട് ഗവര്‍ണര്‍ക്ക് സുപ്രീംകോടതിയുടെ അന്ത്യശാസനം; പൊന്മുടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കണം
ന്യൂഡല്‍ഹി: തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവിയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഗവര്‍ണര്‍ അവിടെ എന്ത് ചെയ്യുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു. മുതിര്‍ന്ന ഡി.എം.കെ. നേതാവ് പൊന്മുടിയെ മന്ത്രിയാക്കാന്‍ വിസമ്മതിച്ചതിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ ഫയല്‍ ചെയ്ത കേസിലാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. അനധികൃത സ്വത്തുസമ്പാദനക്കേസിന്റെ ശിക്ഷയില്‍ സ്റ്റേ നേടിയ പൊന്മുടിയെ മന്ത്രിയായി സത്യവാചകം ചൊല്ലി കൊടുക്കാന്‍ തമിഴ്നാട് ഗവര്‍ണര്‍ക്ക് സുപ്രീം കോടതി അന്ത്യശാസനം നല്കി. 24 മണിക്കൂര്‍…
Read More »ഡീപ്പ് ഫേക്ക് പോണ് വീഡിയോ നിര്‍മിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചു ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റലി പ്രധാനമന്ത്രി മെലോണി
തന്റെ ഡീപ്പ് ഫേക്ക് വീഡിയോ നിര്‍മിച്ച് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരു ലക്ഷം യൂറോ (90 ലക്ഷത്തിലേറെ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. സംഭവത്തില്‍ 40 കാരനും ഇയാളുടെ 73 വയസുള്ള പിതാവിനുമെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. മെലോണിയുടെ ഡീപ്പ് ഫേക്ക് പോണോഗ്രഫി വീഡിയോയാണ് ഇവര്‍ നിര്‍മിച്ച് പങ്കുവെച്ചത്. മറ്റൊരാളുടെ ശരീത്തില്‍ മെലോണിയുടെ മുഖം ചേര്‍ത്തുവെക്കുകയായിരുന്നു.വീഡിയോ അപ് ലോഡ് ചെയ്യാന്‍ ഉപയോഗിച്ച സ്മാര്‍ട്ഫോണ്‍ പിന്തുടര്ന്നാണ് പ്രതികളെ…
Read More »കോണ്‍ഗ്രസിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു
. ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ സാമ്പത്തികമായി തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന് പാര്‍ട്ടി പാര്‍ലമെന്ററി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധി. കോണ്‍ഗ്രസിനെതിരായ നടപടി ജനാധിപത്യ വിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു.പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കുന്ന പണം മരവിപ്പിക്കുകയും ഞങ്ങളുടെ അക്കൗണ്ടുകളില്‍നിന്ന് പണം ബലമായി തട്ടിയെടുക്കുകയും ചെയ്യുന്നു. എന്തായിരുന്നാലും ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ സാഹചര്യത്തിലും ഞങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഫലപ്രദമായി കൊണ്ടുപോകാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. സുപ്രീം കോടതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ച ഇലക്ടറല്‍…
Read More »